in

LOVELOVE OMGOMG LOLLOL CryCry AngryAngry

നാളെ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ?

ഡ്യൂറണ്ട് കപ്പിൽ സുദേവ ഡൽഹിയെ 0-3 ന് തോൽപ്പിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ക്വാർട്ടർ ഫൈനലിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ വർദ്ദിച്ചു.

ഡ്യൂറണ്ട് കപ്പിൽ സുദേവ ഡൽഹിയെ 0-3 ന് തോൽപ്പിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡിഷ എഫ്സി ക്വാർട്ടർ ഫൈനലിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ വർദ്ദിച്ചു.

ക്രെസ്പോ (19,38) ജെറി (40) എന്നിവരുടെ ഗോളുകളിലാണ് ഒഡിഷ വിജയിക്കുന്നത്. ഇതോടെ ഗ്രൂപ്പിൽ അവശേഷിക്കുന്ന ഒരേയൊരു ക്വാർട്ടർ ഫൈനൽ സ്ഥാനം ആർമി ഗ്രീൻ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരിലേക്ക് ചുരുക്കപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനതേതായ അടുത്ത മത്സരത്തിൽ ആർമി ഗ്രീനെ തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിലെത്തും.

നിലവിൽ ഇരുടീമുകൾക്കും 4 പോയന്റ് വീതമാണുള്ളത്. 2 മത്സരങ്ങൾ ആർമി ഗ്രീനു ബാക്കിയുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും അടുത്ത മത്സരത്തിൽ ഒഡിഷയോട് വിജയിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിനും ആർമി ഗ്രീനും 7 പോയന്റ് വീതമാകും.

പോയന്റ് തുല്യമായി വരുമ്പോൾ ഗ്രൂപ്പ് റൗണ്ടിൽ കളിച്ച മത്സരത്തിലെ ഹെഡ് ടു ഹെഡ് ആണ് നോക്കുന്നത് എന്നത് കൊണ്ട് ആർമി ഗ്രീനെ പരാജയപെടുത്തിയ ബ്ലാസ്റ്റേഴ്‌സിന് ക്വാർട്ടർ ഫൈനലിൽ ഇടം നേടാൻ സാധിക്കും.

അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ആർമി ഗ്രീനെ തോൽപ്പിച്ചാൽ മാത്രമേ ക്വാർട്ടർ ഫൈനലിൽ ഇടം നേടുകയുള്ളൂ. മറിച്ചാണെങ്കിൽ ആർമി ഗ്രീൻ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കും.

മാതൃകയാക്കിയത് ധോണിയുടെ തന്ത്രം; പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം ഹാർദിക് പാണ്ട്യ പറഞ്ഞത് കേട്ടോ (വീഡിയോ കാണാം)

ജർമനിയിൽ അവൻ ദൈവം; ക്രൊയേഷ്യയിലവനെ ഡയമണ്ടെന്നാണ് ഞങ്ങൾ വിളിക്കുന്നത്; ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തെ കുറിച്ച് മനസ്സ് തുറന്ന് ക്രൊയേഷ്യൻ മാധ്യമപ്രവർത്തകൻ