in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ജർമനിയിൽ അവൻ ദൈവം; ക്രൊയേഷ്യയിലവനെ ഡയമണ്ടെന്നാണ് ഞങ്ങൾ വിളിക്കുന്നത്; ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തെ കുറിച്ച് മനസ്സ് തുറന്ന് ക്രൊയേഷ്യൻ മാധ്യമപ്രവർത്തകൻ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയതും ടീമിന്റെ സീസണിലെ അവസാന വിദേശ താരവുമായ മിത്രസ് ഡയമന്റകോസിനെ പറ്റി ക്രൊയേഷ്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ തൊമിസ്‌ലാവ് ഗാബെലിക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രമുഖ കായിക മാധ്യമമമായ സ്പോർട്സ് കീഡ ക്രൊയേഷ്യൻ സ്പോർട്സ് മാധ്യമ പ്രവർത്തകനായ തൊമിസ്‌ലാവ് ഗാബെലികുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിലാണ് ഗാബെലിക് ബ്ലാസ്റ്റേഴ്‌സ് താരമായ ഡയമന്റകോസിനെ പറ്റി മനസ്സ് തുറന്നിരിക്കുന്നത്. 29കാരനായ ഡയമന്റകോസ് കഴിഞ്ഞ രണ്ടു വർഷം കളിച്ച കളിച്ച ക്രൊയേഷ്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് തൊമിസ്‌ലാവ് ഗാബെലിക്.

ഡയമൻറകോസിനെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ അറിയേണ്ട കാര്യങ്ങൾ എന്താണ് എന്ന ചോദ്യത്തിന് ഗാബെലിക് പറഞ്ഞ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചിലേറ്റിയിരിക്കുന്നത്. ഈ ചോദ്യത്തിന് ഗാബെലിക് നൽകിയ മറുപടി ഇങ്ങനെയാണ്. 2020 ലാണ് ഡയമന്റകോസ് ക്രൊയേഷ്യൻ ക്ലബായ ഹയ്ദുക് സ്പ്ലിറ്റിൽ എത്തുന്നത്. ജർമനിയിൽ നിന്നാണ് താരം ക്രൊയേഷ്യൻ ക്ലബായ ഹയ്ദുക്കിലെത്തിയത്. ആദ്യ കളിയിൽ തന്നെ ഗോൾ നേടിയാണ് ഡയമൻറകോസ് തുടങ്ങിയത്.

എന്നാൽ പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റതോടെ ചില മത്സരങ്ങൾ മുടങ്ങി. ലീഗ് പലവട്ടം നിർത്തിവെക്കുകയും ചെയ്തു. ഇതിന് ശേഷം താരത്തിന് മികവ് കണ്ടെത്താനായിട്ടില്ല. തുടർന്ന് ഡയമൻറകോസിനെ ക്ലബ് ഇസ്രായേലിലെ എഫ്.സി അഷ്‌ദോദിലേക്ക് അയച്ചു. അതുകൊണ്ട് തന്നെ ക്രൊയേഷ്യൻ ലീഗിൽ താരം പ്രധാന മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. വലിയ പ്രതീക്ഷകളുമായി വന്ന ഡയമൻറകോസിന് ക്രൊയേഷ്യയിൽ അതിനൊത്ത അവസരങ്ങൾ കിട്ടിയില്ല.

ഈ സമയത്ത് ഇതേ പൊസിഷനിൽ കളിക്കുന്ന രണ്ട് പുതിയ താരങ്ങളെ കൂടി ഹയ്ദുക് കൊണ്ടുവന്നു. അതിനാൽ തന്നെ ഡയമൻറകോസിന് അവസരങ്ങൾ കുറഞ്ഞു. ക്രൊയേഷ്യയിൽ താരത്തിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നുവെങ്കിലും ചില നല്ല പ്രകടനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതിനാൽ തന്നെ ആരാധകർ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ക്രൊയേഷ്യയിലെ അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ ഡയമണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. പേരിലെ സാമ്യതയായിരുന്നു കാരണം.അധികം മത്സരം കളിക്കാത്തതിനാൽ ആരാധകരുമായി കൂടുതൽ ബന്ധം സൃഷ്ടിക്കാൻ അവസരം കിട്ടിയിട്ടില്ല. അദ്ദേഹം ജർമൻ ലീഗിൽ കളിക്കുമ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ജർമനിയിൽ അദ്ദേഹത്തെ ഗ്രീക്ക് ഗോഡെന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് തൊമിസ്‌ലാവ് ഗാബെലിക് ഈ ഇന്റർവ്യൂവിൽ പറഞ്ഞത്.

ഇന്ത്യൻ ഫുട്‌ബോളുമായി അദ്ദേഹം എങ്ങനെ പൊരുത്തപ്പെടുമെന്ന് പറയാനാകില്ല. എന്തായാലും നിങ്ങളുടെ ടീമിന് ലഭിച്ചത് മികച്ച താരത്തെയാണ്. നിങ്ങളുടെ ലീഗിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നല്ല താരമാണ് അദ്ദേഹമെന്നും ഗാബെലിക് പറയുന്നു. ജർമനിയിൽ ആറ്വർഷം കളിച്ച ഡയമന്റകോസ് വി.എഫ്.എൽ ബോചും എഫ്.സി സെന്റ് പോളി ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

നാളെ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ?

ISL ആദ്യ മത്സരം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കും?