in ,

LOVELOVE CryCry AngryAngry OMGOMG LOLLOL

ബ്ലാസ്റ്റേഴ്‌സ് താരം ഈസ്റ്റ്‌ ബംഗാളിലെന്ന് ഷൈജു, മാർക്കസ് പറഞ്ഞത്..

ഇന്ത്യൻ സൂപ്പർ ലീഗുമായി നടന്ന ലൈവ് ചാറ്റിലാണ് ഷൈജു ദാമോദരൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന അബ്ദുൽ ഹക്കു ഈസ്റ്റ്‌ ബംഗാൾ ടീമിൽ ചേർന്നതായി വെളിപ്പെടുത്തിയത്

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയതായി ഷൈജു ദാമോദരൻ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടികാട്ടി പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ഇന്ത്യൻ സൂപ്പർ ലീഗുമായി നടന്ന ലൈവ് ചാറ്റിലാണ് ഷൈജു ദാമോദരൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന അബ്ദുൽ ഹക്കു ഈസ്റ്റ്‌ ബംഗാൾ ടീമിൽ ചേർന്നതായി വെളിപ്പെടുത്തിയത്.

എന്നാൽ അബ്ദുൽ ഹക്കു ഈസ്റ്റ്‌ ബംഗാളിൽ ചേർന്നു എന്ന വാർത്ത സത്യമല്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റർ ആയ മാർക്കസ് പറഞ്ഞത്.

ഒരുപക്ഷെ അബ്ദുൽ ഹക്കുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഈസ്റ്റ്‌ ബംഗാൾ അണിയറയിൽ നടത്തുന്നുണ്ടാകാം, ട്രാൻസ്ഫർ ഇതുവരെയും പൂർത്തിയായിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരും.

കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ താരമായ അബ്ദുൽ ഹക്കു ടീം വിടുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരുന്നു.

ഫ്രഞ്ച് ലീഗിൽ നിന്നൊരു കിടിലൻ താരം വരുന്നു?

ഖത്തർ വേൾഡ് കപ്പിനും ബ്രേക്കില്ലാതെ ISL