in ,

ചെറുപ്പമായിരുന്നെങ്കിൽ ഞാൻ ബ്ലാസ്റ്റേഴ്സിൽ വന്നേനെ, പക്ഷെ ഇപ്പോൾ..-റാഫ ലോപസ്

ഒരുപക്ഷെ മികച്ച ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നുന്നെങ്കിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ റാഫ ലോപസിനെ നമുക്ക് കാണാൻ കഴിയുമായിരുന്നു

തന്റെ യുവത്വ കാലഘട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയതെങ്കിൽ ആ ഓഫർ സ്വീകരിച്ച് താൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമായിരുന്നുവെന്ന് പോർച്ചുഗീസ് താരം.

സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ നോക്കിയ വിദേശ താരങ്ങളിൽ ഒരാളാണ് 31-വയസുകാരനായ പോർച്ചുഗീസ് താരം റാഫ ലോപസ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് സമർപ്പിച്ച ഓഫറുകളിലെ സാമ്പത്തികപരമായ വിഷയങ്ങളിലാണ് ഈ ഡീൽ പൂർത്തിയാകാതെ പോയത്, ഒരുപക്ഷെ മികച്ച ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നുന്നെങ്കിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ റാഫ ലോപസിനെ നമുക്ക് കാണാൻ കഴിയുമായിരുന്നു.

“ഒരുപക്ഷേ, ഞാൻ ചെറുപ്പമായിരുന്നെങ്കിൽ, ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ സ്വീകരിക്കുമായിരുന്നു, കാരണം ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെട്ട അന്തരീക്ഷം അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

“പക്ഷേ, ഞാൻ ഇതിനകം പറഞ്ഞതുപോലെ, എനിക്ക് എന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണം, അതുകൊണ്ട് തന്നെ എന്റെ കുടുംബത്തിന്റെ നല്ല ഭാവിക്ക് വേണ്ടി, സാമ്പത്തികപരമായി മികച്ച ഓഫർ ലഭിക്കേണ്ടതുണ്ട്.”

31-വയസുകാരനായ റാഫ ലോപസിനെ സ്വന്തമാകുന്നതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വിലങ്ങു തടിയായി നിന്നത് സാമ്പത്തികപരമായ കാര്യങ്ങൾ ട്രാൻസ്ഫർ ഓഫറിൽ പൂർത്തിയാകത്തതായിരുന്നു.

അഡ്രിയാൻ ലൂണ ഇന്ന് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും?

പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഏട്ടുമുട്ടി, 2 ഗോൾ വിജയം?