ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് കൊടിയേറാൻ ഏതാണ്ട് 1 മാസം ബാക്കി നിൽക്കെ പുതിയ സീസണിൽ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയയുമായി നടത്തിയ ചെറിയൊരു സംവാദത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് മനസ്സ് തുറന്നത്.
ആരാധകരുടെ ആവേശവും ആഘോഷവും കാരണം ലഭിക്കുന്ന എനർജി അനുഭവിക്കാനും, സ്റ്റേഡിയം വിറക്കുന്നത് കാണാനും താൻ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇവാൻ വുകോമാനോവിച് പറഞ്ഞത്.
“തിങ്ങിനിറഞ്ഞു നിൽക്കുന്ന ഫാൻസിന് മുൻപിൽ ഹോം മത്സരങ്ങൾ കളിക്കുന്നതിന് വേണ്ടി എനിക്ക് കാത്തിരിക്കാൻ കഴിയുന്നില്ല, സ്റ്റേഡിയം വിറക്കുന്നതും അവിശ്വസനീയമായ എനർജിയും എനിക്ക് അനുഭവിച്ചറിയണം.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.
ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഇമാമി ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോൾ കൊച്ചി സ്റ്റേഡിയം മഞ്ഞ പുതച്ചു നിൽക്കുന്ന കാഴ്ച ഇവാനും പിള്ളേർക്കും അനുഭവിച്ചറിയാൻ കഴിയും.