in ,

LOVELOVE LOLLOL

ഒടുവിൽ ലൂണ വരുന്ന തീയതി ഉറപ്പിച്ചു?

കൂടാതെ അഡ്രിയാൻ ലൂണയുടെ ഭാര്യയായ മരിയാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് തങ്ങൾ ഉടൻ വരുമെന്ന തരത്തിൽ ചെറിയൊരു സൂചനയും നൽകിയിട്ടുണ്ട്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് നായകൻ അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് വരവ് കാത്തിരിക്കുന്നത്.

സെപ്റ്റംബർ 4 ഞായറാഴ്ച ദുബായിൽ വെച്ച് യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം അഡ്രിയാൻ ലൂണ ജോയിൻ ചെയ്യുമെന്ന് നേരത്തെ യെല്ലോ മാൻ പറഞ്ഞിരുന്നു.

എന്നാൽ ഞായറാഴ്ച അഡ്രിയാൻ ലൂണയുടെ വരവ് കാത്തിരുന്നവർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. അഡ്രിയാൻ ലൂണ ഇതുവരെയും ദുബായിൽ എത്തിയിട്ടുമില്ല.

നിലവിൽ ലഭിക്കുന്ന യെല്ലോ മാന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ ഉറുഗായ് മജീഷ്യനായ അഡ്രിയാൻ ലൂണ സെപ്റ്റംബർ 6-ന് ദുബായിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം ചേരും.

കൂടാതെ അഡ്രിയാൻ ലൂണയുടെ ഭാര്യയായ മരിയാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് തങ്ങൾ ഉടൻ വരുമെന്ന തരത്തിൽ ചെറിയൊരു സൂചനയും നൽകിയിട്ടുണ്ട്.

മെസ്സി OR റൊണാൾഡോ? ആന്റണി തിരഞ്ഞെടുത്ത താരം..

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് ഇവാന് പറയാനുള്ളത്..