in ,

LOVELOVE LOLLOL OMGOMG CryCry

എന്തോ വലുത് വരുന്നുണ്ട്.. ബ്ലാസ്റ്റേഴ്‌സ് നൽകിയ സൂചനയെന്ത്?

ഇന്ന് വൈകുന്നേരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഒഫീഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘stay tuned'(കാത്തിരിക്കൂ) എന്ന പോസ്റ്റ് എന്തിന്റെ സൂചനയാണ് എന്ന് ഇപ്പോൾ ആരാധർക്കിടയിൽ സംശയമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന എന്തോ വലുത് വരാനുണ്ട് എന്നത് തന്നെ അതിനർത്ഥം

ഇന്ന് വൈകുന്നേരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഒഫീഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘stay tuned'(കാത്തിരിക്കൂ) എന്ന പോസ്റ്റ് എന്തിന്റെ സൂചനയാണ് എന്ന് ഇപ്പോൾ ആരാധർക്കിടയിൽ സംശയമുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന എന്തോ വലുത് വരാനുണ്ട് എന്നത് തന്നെ അതിനർത്ഥം. അഡ്രിയാൻ ലൂണയുടെ വരവ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ പോസ്റ്റ്‌ കൊണ്ട് അർത്ഥമാക്കുന്നതെന്നതാണ് വസ്തുത.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിൽ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് നേരത്തെ ജോയിൻ ചെയ്യാൻ ഉറുഗായ് സ്വദേശിയായ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ ഏകദേശം ഒരു മാസം മുന്നിൽ നിൽക്കെ അഡ്രിയാൻ ലൂണ ഉടൻ തന്നെ ദുബായിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം ചേരുമെന്ന് യെല്ലോ മാൻ ഉൾപ്പടെ റിപ്പോർട്ട്‌ നൽകിയിരുന്നു.

സെപ്റ്റംബർ 6 നാളെ ദുബായിൽ വെച്ച് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ചേരുമെന്നാണ് യെല്ലോ മാന്റെ അവസാന പോസ്റ്റ്‌ സൂചിപ്പിച്ചത്.

കൂടാതെ തങ്ങൾ വരുന്നുണ്ടെന്ന് അഡ്രിയാൻ ലൂണയുടെ ഭാര്യ മരിയാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സൂചന നൽകിയിരുന്നു.

എന്തായാലും നാളെ അഡ്രിയാൻ ലൂണ കൂടി ടീമിനോടൊപ്പം ചേരുമ്പോൾ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് മുഴുവനാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന പോസ്റ്റ്‌ സൂചിപ്പിക്കുന്നത് അഡ്രിയാൻ ലൂണയുടെ വരവ് തന്നെയാണെന്നും അത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകുന്ന സന്തോഷം വളരെ വലുതാണെന്നും നമുക്ക് ഊഹിക്കാൻ കഴിയും.

വിലയേറിയ ട്രാൻസ്ഫറുകളിൽ അൽവരോയും ഡയസും, ഒപ്പം ഇവാനും ലിസ്റ്റിൽ..

ടിക്കറ്റ് വിൽപ്പന ആരംഭിച്ചു? സീസൺ ടിക്കറ്റ് എടുക്കുന്നത് ലാഭകരമോ?