in ,

LOVELOVE

ടിക്കറ്റ് വിൽപ്പന ആരംഭിച്ചു? സീസൺ ടിക്കറ്റ് എടുക്കുന്നത് ലാഭകരമോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കൊച്ചിയിലെ സ്റ്റേഡിയം മഞ്ഞ പുതക്കാൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കൊച്ചിയിലെ സ്റ്റേഡിയം മഞ്ഞ പുതക്കാൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾ കാണാനുള്ള സീസൺ ടിക്കറ്റിന്റെ വിൽപ്പനയാണ് ആരംഭിച്ചിട്ടുള്ളത്.

Paytm insider വഴി ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം. 2499 രൂപയാണ് സീസൺ ടിക്കറ്റിന്റെ വില, കൂടാതെ മറ്റു അനുബന്ധ ചാർജുകളും കൂടിയാകുമ്പോൾ 2705 രൂപക്ക് സീസൺ ടിക്കറ്റ് കൈപറ്റാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ഹോം മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും. ഏകദേശം 450 രൂപയോളമാണ് ഓരോ മത്സരങ്ങളുടെയും ടിക്കറ്റ് വില.

ഓരോ മത്സരങ്ങൾക്കും ടിക്കറ്റ് എടുക്കുമ്പോൾ ചിലവാകുന്നതിൽ നിന്നും 40% ഇളവ് സീസൺ ടിക്കറ്റിൽ നിന്നും ലഭിക്കും. കൂടാതെ സീസൺ ടിക്കറ്റ് വാങ്ങാൻ ഇൻസ്റ്റാൾമെന്റ് സൗകര്യവും ലഭ്യമാണ്.

ചുരുങ്ങിയത് പകുതി മത്സരങ്ങളെങ്കിലും കാണാൻ ആഗ്രഹിക്കുന്നവർക്ക് സീസൺ ടിക്കറ്റ് എടുക്കുന്നത് ലാഭകരമാണ്, കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം കാണാനും മറ്റുമെല്ലാം ഉൾപ്പെടെ നിരവധി ആകർഷകമായ അവസരങ്ങളുമുണ്ട്.

എന്തോ വലുത് വരുന്നുണ്ട്.. ബ്ലാസ്റ്റേഴ്‌സ് നൽകിയ സൂചനയെന്ത്?

ബ്ലാസ്റ്റേഴ്‌സിനെതിരെ, മഞ്ഞപ്പടക്ക് മുൻപിൽ കളിക്കണം – സുനിൽ ചേത്രി