in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആവേശകരമായ പോരാട്ടം, ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരം വീഡിയോ ഇതാ..

യു എ ഇ യിലെ പ്രീസീസൺ ക്യാമ്പിനിടെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ താരങ്ങൾ തന്നെ 2 ടീമായി തിരിഞ്ഞ് നടത്തിയ ആവേശകരമായ പരിശീലന മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

യു എ ഇ യിലെ പ്രീസീസൺ ക്യാമ്പിനിടെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലെ താരങ്ങൾ തന്നെ 2 ടീമായി തിരിഞ്ഞ് നടത്തിയ ആവേശകരമായ പരിശീലന മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് യെല്ലോ vs കേരള ബ്ലാസ്റ്റേഴ്‌സ് ബ്ലൂ എന്നിങ്ങനെ 2 ടീമായാണ് മത്സരം സംഘടിപ്പിച്ചത്.ദുബായിലെ മികച്ച പ്രീസീസൺ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം.

യുഎഇ ക്ലബ്ബുമായി നടത്താനിരുന്ന ഒരു സൗഹൃദ മത്സരം അവസാന ഘട്ടത്തിൽ മുടങ്ങിയതോടെയാണ് ഈ പരിശീലന മത്സരം അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മത്സരത്തിൽ റഫറിയായ അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാക് അഹ്‌മദിന്റെ ദേഹത്ത് ഘടിപ്പിച്ച ക്യാമറയിലൂടെയുള്ള വീഡിയോയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തത്.

അതേസമയം മത്സരത്തിൽ മലയാളി താരങ്ങളായ നിഹാൽ, പ്രശാന്ത് എന്നിവർ നേടുന്ന ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബ്ലൂ ടീം എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരത്തിന്റെ വീഡിയോ ഇതാ:

ഫാൻസ്‌ കാരണം ബ്ലാസ്റ്റേഴ്സിനു വലിയ മാറ്റങ്ങൾ വരുമെന്ന് ഗിൽ

ബ്ലാസ്റ്റേഴ്സിന് ഫാൻസിന്റെ വക കിടിലൻ ഓണ സമ്മാനം?