in ,

LOVELOVE

ഫാൻസ്‌ കാരണം ബ്ലാസ്റ്റേഴ്സിനു വലിയ മാറ്റങ്ങൾ വരുമെന്ന് ഗിൽ

ഒക്ടോബർ 7-ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരം മുതൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ എന്ന് പലരും വിശേഷിപ്പിക്കുന്ന മഞ്ഞപ്പട തങ്ങളുടെ ശക്തി വീണ്ടും വീണ്ടും തെളിയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്

2 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കാണികൾ തിരിച്ചെത്തുകയാണ്. കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടന്ന കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ നിന്നും കാണികൾ കൊണ്ട് നിറഞ്ഞ സ്റ്റേഡിയങ്ങളാണ് ഈ സീസണിൽ കാത്തിരിക്കുന്നത്.

എന്തായാലും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഫാൻസ്‌ ഉണ്ടാകുന്ന സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപറായ പ്രഭ്ശുഗൻ ഗിൽ.

മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളെ കുറിച്ച് തനിക്കു അറിയില്ലെന്നും എന്നാൽ തന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആരാധകർ വലിയൊരു സ്വാധീനം തന്നെ ചെലുത്തുമെന്നാണ് ഗിൽ പറഞ്ഞത്.

“എനിക്ക് മറ്റു ടീമുകളെ കുറിച്ച് അറിയില്ല, പക്ഷെ ഞങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, വലിയൊരു സ്വാധീനം തന്നെയാണ് ഇത് സൃഷ്ടിക്കുക.”

“കാരണം ഞങ്ങൾക്ക് വലിയൊരു ആരാധക പിന്തുണയുണ്ട്, തീർച്ചയായിട്ടും വരുന്ന സീസണിൽ ഫാൻസ്‌ ഞങ്ങളെ ഒരുപാട് സഹായിക്കും.” – ഗിൽ പറഞ്ഞു.

ഒക്ടോബർ 7-ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരം മുതൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മ എന്ന് പലരും വിശേഷിപ്പിക്കുന്ന മഞ്ഞപ്പട തങ്ങളുടെ ശക്തി വീണ്ടും വീണ്ടും തെളിയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം നാളെ കൊച്ചിയിലെത്തും?

ആവേശകരമായ പോരാട്ടം, ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരം വീഡിയോ ഇതാ..