in ,

LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് ടീം നാളെ കൊച്ചിയിലെത്തും?

ഏകദേശം 20 ദിവസം നീണ്ട യു എ ഇ യിലെ പ്രീസീസൺ ക്യാമ്പ് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെപ്റ്റംബർ 8 തിരുവോണ ദിനത്തിൽ കേരളത്തിലെത്തും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി ഒരുക്കങ്ങൾ നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കേരളത്തിലേക്ക് തിരിച്ചെത്തുന്നു.

ഏകദേശം 20 ദിവസം നീണ്ട യു എ ഇ യിലെ പ്രീസീസൺ ക്യാമ്പ് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെപ്റ്റംബർ 8 തിരുവോണ ദിനത്തിൽ കേരളത്തിലെത്തും.

വൈകുന്നേരം 6 മണിക്ക് കൊച്ചിയിൽ വിമാനം ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഗംഭീര സ്വീകരണം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പദ്ധതികളുണ്ട്.

കേരളത്തിലെത്തിയതിന് ശേഷം പ്രീസീസൺ മത്സരങ്ങളുൾപ്പടെ നിരവധി ഒരുക്കങ്ങൾ നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

അതേസമയം 10 ദിവസത്തെ യു എ ഇ പ്രീസീസൺ ലക്ഷ്യമിട്ട് ദുബായിലേക്ക് വിമാനം കയറിയ കേരള ബ്ലാസ്റ്റേഴ്‌സ് ഫിഫ വിലക്ക് കാരണം 20 ദിവസമായാണ് യു എ ഇ പ്രീസീസൺ ദീർഘിപ്പിച്ചത്.

ആഗ്രഹിച്ച പോലെയും, മുൻകൂട്ടി പ്ലാൻ ചെയ്ത പോലെയും യു എ ഇ യിലെ പ്രീസീസൺ നടത്താൻ കഴിഞ്ഞില്ലെങ്കിലും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.

അടച്ചിട്ട സ്റ്റേഡിയങ്ങളിലും അല്ലാതെയും കളിച്ച പ്രീസീസൺ മത്സരങ്ങളിൽ തുടങ്ങി യു എ ഇ യിലെ പ്രീസീസൺ സംഘാടകരായ H16sports ഒരുക്കിയ മികച്ച പരിശീലന സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

ചെൽസി പരിശീലകനെ പുറത്താക്കി..!!

ഫാൻസ്‌ കാരണം ബ്ലാസ്റ്റേഴ്സിനു വലിയ മാറ്റങ്ങൾ വരുമെന്ന് ഗിൽ