in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സെമിഫൈനലിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ വമ്പന്മാർ

കിരീട പ്രതീക്ഷകളുടെ രഥമേറി കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്.

കിരീട പ്രതീക്ഷകളുടെ രഥമേറി കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്ന് ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങുകയാണ്.

ഇന്ന് വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സി യാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഗ്രൂപ്പ് എ യിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് മുഹമ്മദൻ ക്ലബ്ബ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം ഗ്രൂപ്പ്‌ ഡി യിലെ രണ്ടാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിലെത്തിയത്.

വിദേശ താരങ്ങളടങ്ങിയ സീനിയർ ടീമുമായി വരുന്ന ഐ ലീഗ് വമ്പന്മാർ മുഹമ്മദൻ ക്ലബ്ബിനെ പിടിച്ചുകെട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അൽപ്പം പാട് പെടും.

എങ്കിലും ഗ്രൂപ്പ്‌ റൗണ്ടിൽ പുറത്തെടുത്ത പോരാട്ട വീര്യം ക്വാർട്ടർ ഫൈനൽ മത്സരത്തിലും കാഴ്ച വെക്കാൻ തോമസ് ഷോർസിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമെന്നതിനാൽ സെമിഫൈനൽ പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്സിനു മുന്നിൽ വിദൂരമല്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി?

ടീമിന്റെയും തന്റെയും പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ്(R) നായകൻ