in , ,

LOVELOVE LOLLOL OMGOMG

കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി?

മഞ്ഞപ്പടയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ ലൈവ് സംപ്രേക്ഷണവും ഉണ്ടായിരുന്നു. ആരാധകരെ കണ്ടതോടെ വളരെയധികം ആവേശത്തിലും എനർജിയിലുമായിരുന്നു താരങ്ങളും സ്റ്റാഫുകളും പ്രതികരിച്ചത്

തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി. വൈകുന്നേരം 6 മണിയോടെയാണ് ടീം കൊച്ചിയിലെത്തിയത്.

3 ആഴ്ചയോളം നീണ്ട യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തിയത്.

ദുബായിൽ പ്രീസീസൺ മത്സരങ്ങളും സംഘാടകർ ഒരുക്കിയ മികച്ച പരിശീലന സൗകര്യങ്ങളും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്.

മഞ്ഞപ്പടയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ ലൈവ് സംപ്രേക്ഷണവും ഉണ്ടായിരുന്നു. ആരാധകരെ കണ്ടതോടെ വളരെയധികം ആവേശത്തിലും എനർജിയിലുമായിരുന്നു താരങ്ങളും സ്റ്റാഫുകളും പ്രതികരിച്ചത്.

കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി പ്രീസീസൺ മത്സരങ്ങൾക്കും ഒരുക്കങ്ങൾക്കും ശേഷം ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ കിരീടം നേടുവാൻ വേണ്ടി മത്സരിച്ചു തുടങ്ങും.

OFFICIAL: കിടിലൻ താരത്തിന്റെ സൈനിങ് പൂർത്തിയായി?

സെമിഫൈനലിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ വമ്പന്മാർ