in , ,

LOVELOVE

ടീമിന്റെയും തന്റെയും പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ്(R) നായകൻ

ഇന്ന് വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയവും സെമിഫൈനൽ സ്ഥാനവും ലക്ഷ്യമാക്കിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്

സീസണിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സി യെ നേരിടാനൊരുങ്ങുകയാണ്.

ഇന്ന് വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയവും സെമിഫൈനൽ സ്ഥാനവും ലക്ഷ്യമാക്കിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം വൂട്ട് ആപ്പ്, വൂട്ട്.കോം സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ചാനൽ തുടങ്ങിയവയിൽ ലഭ്യമാണ്.

ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകനായ തോമസ്, ക്യാപ്റ്റൻ സച്ചിൻ സുരേഷ് എന്നിവരാണ് പങ്കെടുത്തത്.

തന്റെയും ടീമിന്റെയും പ്രകടനത്തിൽ സന്തോഷമുണ്ടെന്നും, തന്റെ സ്വന്തം മികച്ച പ്രകടനം സഹതാരങ്ങളിൽ നിന്നും കിട്ടുന്ന പിന്തുണയുടെ ഫലമാണെന്നാണ് നായകനും ഗോൾകീപറുമായ സച്ചിൻ സുരേഷ് പറഞ്ഞത്.

“എന്റെ സ്വന്തം പ്രകടനത്തിലും എന്റെ ടീമിന്റെ പ്രകടനത്തിലും ഞാൻ സന്തുഷ്ടനാണ്. എന്റെ മികച്ച പ്രകടനം എന്റെ സഹതാരങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണയുടെ അനന്തരഫലമാണ്.” – സച്ചിൻ സുരേഷ് പറഞ്ഞു.

സെപ്റ്റംബർ 14, 15 തീയതികളിലാണ് ഡ്യൂറണ്ട് കപ്പ്‌ സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 18-ന് ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ മത്സരവും അരങ്ങേറിയാൽ ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിന് സമാപനമാവും.

സെമിഫൈനലിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ വമ്പന്മാർ

അവർക്കെതിരെ മികച്ച പ്രകടനം നടത്തും – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ