in

LOVELOVE

സെമിഫൈനലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ്? പക്ഷെ മുന്നിൽ കടുത്ത എതിരാളികൾ..

ഇത്തവണ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഏക റിസർവ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ ഗ്രൂപ്പ്‌ റൗണ്ടിൽ പുറത്തെടുത്ത പോരാട്ടവീര്യം ഇരട്ടിയായി ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്താൻ ഏതൊരു വമ്പൻ ടീമിനെയും വീഴ്ത്താൻ തോമസിന്റെ കുട്ടികൾക്ക് കഴിയും.

ഡ്യൂറണ്ട് കപ്പിന്റെ സെമിഫൈനൽ ലക്ഷ്യമിട്ട് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് കിടിലൻ എതിരാളികളാണ്.

സെപ്റ്റംബർ 9-ന് നടക്കുന്ന ഡ്യൂറണ്ട് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സി യാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ഒരുങ്ങി നിൽക്കുന്നത്.

സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കാനിരിക്കുന്ന സെമിഫൈനൽ മത്സരങ്ങൾക്ക് ശേഷം സെപ്റ്റംബർ 18-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ മത്സരം അരങ്ങേറുന്നത്.

ഗ്രൂപ്പ്‌ ‘എ’ യിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിജയവും 1 സമനിലയുമായി ഒന്നാം സ്ഥാനം നേടി വരുന്ന മുഹമ്മദൻസിന്റെ മെയിൻ ടീമിനെ തോൽപ്പിക്കുക എന്നത് റിസർവ് ടീം താരങ്ങൾ അണിനിരക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കടുത്ത വെല്ലുവിളി തന്നെയാണ്.

ഗ്രൂപ്പ് ‘ഡി’ യിൽ നിന്നും 4 മത്സരങ്ങളിൽ 2 വിജയം, 1 സമനില, 1 തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

ഇത്തവണ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഏക റിസർവ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണകുട്ടികൾ ഗ്രൂപ്പ്‌ റൗണ്ടിൽ പുറത്തെടുത്ത പോരാട്ടവീര്യം ഇരട്ടിയായി ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്താൻ ഏതൊരു വമ്പൻ ടീമിനെയും വീഴ്ത്താൻ തോമസിന്റെ കുട്ടികൾക്ക് കഴിയും.

താരസമ്പന്നം, കിടിലൻ സ്‌ക്വാഡ്, ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെ?

ചെൽസി പരിശീലകനെ പുറത്താക്കി..!!