കഴിഞ്ഞ സീസണിൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ടു പോയ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ രണ്ടും കൽപ്പിച്ചു തന്നെയാണ് കുപ്പായമണിയുന്നത്.
കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന താരങ്ങളായി പ്രവർത്തിച്ച പലരും ടീം വിട്ടെങ്കിലും അതിനു പകരം മികച്ച താരങ്ങളെ ടീമിലെത്തിച്ച് സ്‌ക്വാഡ് ശക്തമാക്കുകയാണ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ്.
എന്തായാലും നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിലേക്ക് ഒന്ന് നോക്കുകയാണെങ്കിൽ ഒരു കാര്യം നമുക്ക് മനസിലാക്കാം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിരമായി ഇടം നേടുകയെന്നത് ടീമിലെ ഏതൊരു താരത്തിനും വെല്ലുവിളി തന്നെയാണ്.
കാരണം ഒന്നിനൊന്നു മികച്ച താരങ്ങൾ മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും സമയോചിതമായി 11 പേരെ തിരഞ്ഞെടുക്കുക എന്നത് പരിശീലകന്മാർക്കും അൽപ്പം ബുദ്ധിമുട്ടേറിയത് തന്നെയാണ്.
പരിക്ക് ബാധിച്ചാലും സസ്പെൻഷൻ ലഭിച്ചാലും പകരം ഓരോ പൊസിഷനിലും കളിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ കഴിവ് തെളിയിച്ച താരങ്ങളുണ്ട്. അതിനാൽ തന്നെ എല്ലാ പൊസിഷനുകളിലും താരസമ്പന്നമായ സ്‌ക്വാഡ് നിലവിൽ കൊമ്പൻമാർക്കുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിലെ പ്രധാന താരങ്ങൾ അണിനിരക്കാൻ സാധ്യതയുള്ളത് ഇങ്ങനെയാണ്: