in , ,

CryCry LOVELOVE OMGOMG

ഡ്യൂറണ്ട് കപ്പ്‌ സ്വപ്നം മാത്രം, ബ്ലാസ്റ്റേഴ്‌സ് പുറത്തായി..

ഇത്തവണത്തെ ഡ്യൂറണ്ട് കപ്പ്‌ നേടുകയെന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്നങ്ങളെ തല്ലിചതച്ച് ഐ ലീഗ് വമ്പൻമാരായ മുഹമ്മദൻസ്. ഡ്യൂറണ്ട് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി

ഇത്തവണത്തെ ഡ്യൂറണ്ട് കപ്പ്‌ നേടുകയെന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്നങ്ങളെ തല്ലിചതച്ച് ഐ ലീഗ് വമ്പൻമാരായ മുഹമ്മദൻസ്. ഡ്യൂറണ്ട് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം വഴങ്ങിയത്.

വിദേശ താരങ്ങളടങ്ങിയ സീനിയർ ടീമുമായി എത്തിയ മുഹമ്മദൻസിന്റെ കരുത്തുറ്റ ടീം യുവ താരങ്ങളടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനെതിരെ കളം നിറഞ്ഞു കളിക്കുകയായിരുന്നു.

സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ പകുതിയുടെ 17-മിനിറ്റിൽ ഫയാസിലൂടെ ഗോൾ നേടിയ മുഹമ്മദൻസിന് വേണ്ടി നൈജീരിയൻ താരം ഡൗദ (59, 84) ഇരട്ടഗോളുകൾ നേടി ഗോൾപട്ടിക പൂർത്തിയാക്കി.

ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഐമൻ, സച്ചിൻ സുരേഷ് എന്നിവർ കയ്യടികൾ അർഹിക്കുന്ന പ്രകടനം നടത്തിയിട്ടുണ്ട്. ഈ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് റിസർവ് ടീമിൽ നിന്നും ഇടം നേടുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.

ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്തായെങ്കിലും മികച്ച പ്രകടനം നടത്തി തലയുയർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഏക റിസർവ് ടീമെന്ന നേട്ടവും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

ലൈവ് കാണാം, സെമിഫൈനൽ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്, ലൈനപ്പുകൾ പ്രഖ്യാപിച്ചു?

ISL എക്കാലത്തെയും മികച്ച ടോപ് സ്കോറർമാർ..