in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ISL എക്കാലത്തെയും മികച്ച ടോപ് സ്കോറർമാർ..

2014-ൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് ഒരുപാട് മികച്ച ഗോൾവേട്ടക്കാരുടെ ഗോൾവേട്ടക്ക് അവസരമൊരുക്കി കൊടുത്തിട്ടുണ്ട്. റോബർട്ടോ കാർലോസ് മുതൽ ഡീഗോ ഫോർലാന്റെ അഴിഞ്ഞാട്ടം വരെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയിട്ടുണ്ട്.

2014-ൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് ഒരുപാട് മികച്ച ഗോൾവേട്ടക്കാരുടെ ഗോൾവേട്ടക്ക് അവസരമൊരുക്കി കൊടുത്തിട്ടുണ്ട്. റോബർട്ടോ കാർലോസ് മുതൽ ഡീഗോ ഫോർലാന്റെ അഴിഞ്ഞാട്ടം വരെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9 സീസൺ കിക്ക് ഓഫ്‌ കുറിക്കുവാൻ സമയം അടുത്തിരിക്കെ ഇതുവരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നിനുമുള്ള ചില കണക്കുകൾ നമുക്ക് ചർച്ച ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസണുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെയാണ് എന്നതാണ് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്.

  1. മാഴ്സലീഞ്ഞോ (ബ്രസീൽ)

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്നുമുള്ള ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ഒന്നടങ്കം പ്രിയപ്പെട്ട താരമാണ്. 2016-ൽ ഇന്ത്യയിലെത്തിയ താരം ഗോൾഡൻ ബൂട്ട് അവാർഡ് ഉൾപ്പടെ 87 മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ നേടിയിട്ടുണ്ട്.

  1. റോയ് കൃഷ്ണ (ഫിജി)

ഫിജിയിൽ നിന്നുള്ള ഈ മുന്നേറ്റനിര താരം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ സജീവമാണ്. 2019-ൽ ഇന്ത്യയിലെത്തുന്ന താരം 60 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്.

  1. ഫെറാൻ കോറോമിനാസ് (സ്പെയിൻ)

ലാലിഗയിൽ കളിച്ചുപരിചയമുള്ള ഫെറാൻ കോറോമിനാസ് ഒരുപക്ഷെ ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഏറ്റവും അപകടകാരിയായ കളിക്കാരനാണ്. 3 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടിയ ഈ സെന്റർ ഫോർവേഡ് 2 ഗോൾഡൻ ബൂട്ട് അവാർഡ് ഉൾപ്പടെ 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയിട്ടുണ്ട്.

  1. സുനിൽ ചേത്രി (ഇന്ത്യ)

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകൻ, അന്താരാഷ്ട്ര ഫുട്ബോളിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കുമൊപ്പം ഗോൾസ്കോറർ പട്ടികയിൽ ഇടം നേടിയ താരം. 114 മത്സരങ്ങളിൽ നിന്നും 51 ഗോളുകൾ നേടിയ ഇന്ത്യൻ നായകൻ ഇനിയും ഗോളുകൾ നേടുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

  1. ബർതലോമിയോ ഓഗ്ബച്ച (നൈജീരിയ)

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിലെല്ലാം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ നൈജീരിയൻ മുന്നേറ്റനിര താരമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ 4 ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി കുപ്പായമണിഞ്ഞ താരം 77 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടിയിട്ടുണ്ട്.

ഡ്യൂറണ്ട് കപ്പ്‌ സ്വപ്നം മാത്രം, ബ്ലാസ്റ്റേഴ്‌സ് പുറത്തായി..

വീഡിയോ-ഓണസദ്യക്കൊപ്പം ചിക്കൻ വേണം?, ബ്ലാസ്റ്റേഴ്‌സ് ഓണാഘോഷങ്ങളിതാ..