in ,

LOVELOVE LOLLOL

വീഡിയോ-ഓണസദ്യക്കൊപ്പം ചിക്കൻ വേണം?, ബ്ലാസ്റ്റേഴ്‌സ് ഓണാഘോഷങ്ങളിതാ..

യു എ ഇ യിലെ പ്രീസീസൺ കഴിഞ്ഞ് തിരുവോണ നാളിൽ കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഇതിലും മികച്ചൊരു സമയം കേരളത്തിലേക്ക് വരാൻ കിട്ടില്ല, ഓണ സദ്യയും മറ്റുമായി ആഘോഷങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയിട്ടുണ്ട്

യു എ ഇ യിലെ പ്രീസീസൺ കഴിഞ്ഞ് തിരുവോണ നാളിൽ കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഇതിലും മികച്ചൊരു സമയം കേരളത്തിലേക്ക് വരാൻ കിട്ടില്ല, ഓണ സദ്യയും മറ്റുമായി ആഘോഷങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയിട്ടുണ്ട്.

കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് ഓണ സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

കൂടാതെ ഓണ സദ്യക്കൊപ്പം ചിക്കൻ ചോദിക്കുന്ന ജെസൽ കാർനീറോയുടെ വിഡിയോയും ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ പ്രശാന്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.

ചിരിയും കളിയുമായും ഓണാഘോഷങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം ഒക്ടോബർ 7-നാണ്‌ തുടങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നിരവധി പ്രീസീസൺ മത്സരങ്ങളും സീസണിന് വേണ്ടി ഒരുക്കങ്ങളും നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് അണിയറയിൽ ഭംഗിയായി നീക്കങ്ങൾ നടത്തുന്നുണ്ട്.

ഓണ സദ്യക്കൊപ്പം ചിക്കൻ ചോദിക്കുന്ന ജെസലിന്റെ വീഡിയോ ഇതാ :

ISL എക്കാലത്തെയും മികച്ച ടോപ് സ്കോറർമാർ..

ജിയാനു, കബ്ര താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റ്..