in ,

LOVELOVE LOLLOL OMGOMG

കേരള ടീമിനെതിരെ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മത്സരം..

ഫിഫ വിലക്ക് കാരണം യു എ ഇ യിലെ പ്രീസീസൺ പദ്ധതികൾ താളം തെറ്റിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് കൂടുതൽ കരുത്തരായി തുടങ്ങുവാൻ പ്രീസീസൺ മത്സരങ്ങൾ കളിച്ച് തയ്യാറാകേണ്ടതുണ്ട്.

യു എ ഇ യിലെ പ്രീസീസൺ പരിശീലനത്തിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പ്രീസീസൺ മത്സരങ്ങൾ കേരളത്തിൽ വെച്ച് കളിക്കാൻ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ഫുട്ബോൾ ടീമുമായി ഇന്ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ സൗഹൃദ മത്സരം കളിച്ചേക്കും.

ഫിഫ വിലക്ക് കാരണം യു എ ഇ യിലെ പ്രീസീസൺ പദ്ധതികൾ താളം തെറ്റിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് കൂടുതൽ കരുത്തരായി തുടങ്ങുവാൻ പ്രീസീസൺ മത്സരങ്ങൾ കളിച്ച് തയ്യാറാകേണ്ടതുണ്ട്.

അതിനാൽ തന്നെ കേരളത്തിൽ വെച്ച് നിരവധി പ്രീസീസൺ മത്സരങ്ങൾ കളിക്കുവാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ചെയ്തിട്ടുള്ളത്.

ഇതിന്റെ ഭാഗമായാണ് ഇന്ന് പ്രീസീസൺ മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കമിടുന്നത്. വരും ദിവസങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരം തന്നെ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെതാണ്. 2023 മാർച്ച്‌ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ്‌ മത്സരങ്ങൾ അരങ്ങേറുന്നത്.

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ? ഏറ്റവും കൂടുതൽ വാല്യൂയുള്ള ഇന്ത്യൻ ക്ലബ്ബുകൾ ഇതാ..

എം.എ കോളേജിനെതിരെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിക്കാനൊരുങ്ങുന്നു..