in ,

എം.എ കോളേജിനെതിരെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിക്കാനൊരുങ്ങുന്നു..

സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം 4.30ന് കൊച്ചിയിൽ വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. അതേസമയം ഇന്ന് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ടീമുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദ മത്സരം കളിക്കാനൊരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി കേരളത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി പ്രീസീസൺ സൗഹൃദ മത്സരങ്ങളാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

യു എ ഇ യിലെ പ്രീസീസൺ പരിശീലനം കഴിഞ്ഞ് കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഈ വരുന്ന ശനിയാഴ്ച എം.എ കോളേജുമായി ഒരു സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് ഇപ്പോൾ വാർത്തയുണ്ട്.

സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം 4.30ന് കൊച്ചിയിൽ വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. അതേസമയം ഇന്ന് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ടീമുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദ മത്സരം കളിക്കാനൊരുങ്ങുകയാണ്.

ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാനുള്ള സീസൺ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. മാച്ച് ടിക്കറ്റുകൾ ഉടൻ തന്നെ ലഭ്യമായി തുടങ്ങും. 2499 രൂപയാണ് സീസൺ ടിക്കറ്റ് വില.

കേരള ടീമിനെതിരെ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് മത്സരം..

കൊച്ചിയിൽ കേരള ടീമിനെതിരെ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം..