in ,

LOVELOVE LOLLOL AngryAngry CryCry

കൊച്ചിയിൽ കേരള ടീമിനെതിരെ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം..

കേരള സ്റ്റേറ്റ് ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം താരങ്ങളും സ്റ്റാഫുകളും മത്സരത്തിന് തയ്യാറായി വന്നിറങ്ങിയതോടെ മത്സരം ഉണ്ടാകുമെന്ന് ഉറപ്പായി.

ദേശീയ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. കൊച്ചിയിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചത്.

കേരള സ്റ്റേറ്റ് ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. വൈകുന്നേരത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം താരങ്ങളും സ്റ്റാഫുകളും മത്സരത്തിന് തയ്യാറായി വന്നിറങ്ങിയതോടെ മത്സരം ഉണ്ടാകുമെന്ന് ഉറപ്പായി.

വിക്ടർ മോംഗിൽ, ബിജോയ്‌, സന്ദീപ്, നിഷു കുമാർ, കരൺജിത്, ഗിവ്സൺ, ഇവാൻ കലിയൂഷ്നി, ആയുഷ്, സൗരവ്, ബിദ്യ, ബ്രെയിസ് എന്നിവരെ ആദ്യ ഇലവനിൽ അണിനിരത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങിയത്.

സൗരവിലൂടെ ആദ്യ ഗോൾ നേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ മലയാളി താരം സഹൽ അബ്ദുസമദിലൂടെയാണ് നേടിയത്. അവസാന നിമിഷങ്ങളിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി പൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡും വിജയവും 3 ഗോളാക്കി മാറ്റി.

കേരള സ്റ്റേറ്റ് ടീമിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച എം.എ കോളേജിനെതിരെയും പരിശീലന മത്സരം കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഒക്ടോബർ 7-നാണ്‌ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം അരങ്ങേറുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പരിശീലന മത്സരങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

എം.എ കോളേജിനെതിരെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിക്കാനൊരുങ്ങുന്നു..

ലീഗ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഈ നീക്കം ബ്ലാസ്റ്റേഴ്‌സിന് പണിയാകും