in , ,

LOVELOVE LOLLOL AngryAngry

ആരാധകർ ഒഴുകിയെത്തിയതോടെ നിലാ പുഞ്ചിരി തൂകി ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം?

രാത്രിയുടെ മനോഹാരിതയിലും ലൈറ്റുകളെല്ലാം തെളിച്ച് പൂർണചന്ദ്രനെ പോലെ നിലാ വെളിച്ചവുമായ് തിളങ്ങി നിൽക്കുന്ന കലൂർ സ്റ്റേഡിയത്തിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം തന്നെ ആരാധകരും തയ്യാറാകുന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന തെളിയിക്കുന്നത്.

ഇന്നലെ ആരംഭിച്ച ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്പന തുടങ്ങി അൽപ്പം നിമിഷങ്ങൾക്കുള്ളിൽ ഈസ്റ്റ്‌ ഗാലറി ടിക്കറ്റുകൾ വിട്ടുപോയിരുന്നു. കൂടാതെ അൽപ്പം സമയം പിന്നിട്ടപ്പോഴേക്കും വെസ്റ്റ് ഗാലറി ടിക്കറ്റുകളും വിറ്റുപോയി.

വർഷങ്ങൾക്ക് ശേഷം സ്റ്റേഡിയത്തിൽ പോയി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഓരോ ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരത്തിനും വലിയ രീതിയിൽ തന്നെയുള്ള ആരാധകകൂട്ടത്തെയാണ്‌ ഈ സീസണിലും പ്രതീക്ഷിക്കുന്നത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രോമോ വീഡിയോയുടെ ഭാഗമായി കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ആരാധകർ ഇന്നലെ വൈകീട്ടോടെ എത്തിയിരുന്നു.

രാത്രിയുടെ മനോഹാരിതയിലും ലൈറ്റുകളെല്ലാം തെളിച്ച് പൂർണചന്ദ്രനെ പോലെ നിലാ വെളിച്ചവുമായ് തിളങ്ങി നിൽക്കുന്ന കലൂർ സ്റ്റേഡിയത്തിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകളുടെ ദൂരമാണ് ഇനിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുള്ള ഓരോ രാത്രിയിലും കൊച്ചിയെ മനോഹരമാക്കുന്ന ആ ദൃശ്യങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസും കാത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ മരണ മാസ്സ് തന്നെ??ഈസ്റ്റിന് പിന്നാലെ വെസ്റ്റ് ടിക്കറ്റ്സ് കഴിഞ്ഞു?

2 കിടിലൻ താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക്??