in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

2 കിടിലൻ താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക്??

ഇന്ത്യൻ മുന്നേറ്റ നിര താരങ്ങളുടെ അഭാവം നിഴലിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇരുതാരങ്ങളെയും ഉൾപ്പെടുത്തുകയാണെങ്കിൽ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു അത് മുതൽകൂട്ടാകും.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലേക്ക് റിസർവ് ടീമിൽ നിന്നും 2 കിടിലൻ താരങ്ങൾ വരുമെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച് ആരാധക ശ്രദ്ധ നേടിയെടുത്ത ലക്ഷ്വദീപ് സ്വദേശി മുഹമ്മദ്‌ ഐമൻ, ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടൊപ്പം പരിശീലനം നടത്തുന്ന നിഹാൽ സുധീഷ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേക്കുക.

ഇന്ത്യൻ മുന്നേറ്റ നിര താരങ്ങളുടെ അഭാവം നിഴലിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇരുതാരങ്ങളെയും ഉൾപ്പെടുത്തുകയാണെങ്കിൽ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു അത് മുതൽകൂട്ടാകും.

ദുബായിലെ പ്രീസീസൺ ക്യാമ്പിൽ ഉൾപ്പടെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടൊപ്പമാണ് നിഹാൽ സുധീഷ് പരിശീലനം നടത്തുന്നത്. വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ കാണാൻ പോകുന്ന പുതുമുഖവും നിഹാലിന്റെതായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മുഹമ്മദ്‌ ഐമന്റെ കാര്യത്തിലാണെങ്കിൽ ഡ്യൂറണ്ട് കപ്പിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ 3 ഗോളുകൾ ഉൾപ്പടെ മുന്നേറ്റ നിരയിൽ മിന്നും പ്രകടനമാണ് ഐമൻ കാഴ്ച വെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ ക്വാർട്ടർ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരം തന്നെയാണ് മുഹമ്മദ്‌ ഐമൻ.

അതേസമയം ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഈ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന വളരെ മികച്ച രീതിയിലാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. Paytminsider വഴിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

ആരാധകർ ഒഴുകിയെത്തിയതോടെ നിലാ പുഞ്ചിരി തൂകി ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയം?

ഫാൻസ്‌ പവർ?ഗാലറി ടിക്കറ്റ് മുഴുവൻ കഴിഞ്ഞു?ഇനിയുള്ള ടിക്കറ്റുകൾ ഇതാണ്..