in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഫാൻസ്‌ പവർ?ഗാലറി ടിക്കറ്റ് മുഴുവൻ കഴിഞ്ഞു?ഇനിയുള്ള ടിക്കറ്റുകൾ ഇതാണ്..

ഇപ്പോഴിതാ സൗത്ത്, നോർത്ത് ഗാലറി ടിക്കറ്റുകളും മുഴുവനായി വിറ്റുപോയിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഒഫീഷ്യൽ ആയി അറിയിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിനുള്ള ഗാലറി ടിക്കറ്റുകൾ മുഴുവനായും വിറ്റുപോയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനുള്ള ടിക്കറ്റ് വില്പന ഗംഭീരമായി മുന്നോട്ട്. ടിക്കറ്റ് വില്പന ആരംഭിച്ച് നിമിഷങ്ങൾക്കകം ഈസ്റ്റ്‌ ഗാലറി ടിക്കറ്റ് പൂർണ്ണമായും വിറ്റുപോയിരുന്നു.

കൂടാതെ അൽപ്പം നേരങ്ങൾക്ക് ശേഷം 399 രൂപയുടെ വെസ്റ്റ് ഗാലറി ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ തന്നെയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.

ഇപ്പോഴിതാ സൗത്ത്, നോർത്ത് ഗാലറി ടിക്കറ്റുകളും മുഴുവനായി വിറ്റുപോയിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഒഫീഷ്യൽ ആയി അറിയിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിനുള്ള ഗാലറി ടിക്കറ്റുകൾ മുഴുവനായും വിറ്റുപോയിട്ടുണ്ട്.

ഇനി ബ്ലോക്ക്‌ ടിക്കറ്റുകളും വിഐപി ഗാലറി ടിക്കറ്റുകളും മാത്രമാണ് ലഭ്യമായിട്ടുള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഗാലറി ടിക്കറ്റുകളും വിറ്റുപോയിട്ടുള്ളതെന്നത് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫാൻസ്‌ തങ്ങളാണെന്ന് മഞ്ഞപ്പട തെളിയിക്കുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് വിലകൾ 299, 399, 499, 899, 1999 രൂപ എന്നിങ്ങനെയാണ്.

ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് ഇപ്പോൾ paytminsider വഴി ബുക്ക്‌ ചെയ്യാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ പേജുകളിലും അല്ലെങ്കിൽ paytminsider എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താലും ടിക്കറ്റ് ലഭ്യമാകുന്ന സൈറ്റിൽ എത്തിച്ചേരാം.

അതേസമയം മാച്ച് ടിക്കറ്റ് വില ഇങ്ങനെയാണ് :

299 രൂപ – നോർത്ത് ഗാലറി, സൗത്ത് ഗാലറി.

399 രൂപ – ഈസ്റ്റ്‌ ഗാലറി, വെസ്റ്റ് ഗാലറി.

499 രൂപ – ബ്ലോക്ക്‌ B2, ബ്ലോക്ക്‌ B3.

899 രൂപ – ബ്ലോക്ക്‌ C1, ബ്ലോക്ക്‌ C2, ബ്ലോക്ക്‌ C3, ബ്ലോക്ക്‌ E ബ്ലോക്ക്‌ A (DND)

1999 രൂപ – വി. ഐ. പി ഗാലറി.

ടിക്കറ്റ് വിലകൾ ഇങ്ങനെ :

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്.

2 കിടിലൻ താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക്??

ഐ ലീഗ് ചാമ്പ്യൻമാർ ISL ലേക്ക് വരുന്നു..