in , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

പന്ത് പ്രശാന്തിന്റെ ഹാഫിൽ, ഇനി ബ്ലാസ്റ്റേഴ്സിനു അവകാശമില്ല..

അതിനാൽ തന്നെ ഇനി ഏത് ക്ലബ്ബിലേക്ക് പോകണമെന്നത് ഉൾപ്പടെ പ്രശാന്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ യാതൊരു വിധ ചർച്ചകൾക്കോ മറ്റു തീരുമാനമെടുക്കാനുള്ള അവകാശമോ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനു ഇല്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ പ്രശാന്ത് മോഹനുമായി പരസ്പര ധാരണയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ കരാർ അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് മാർക്കസ് മെർഗുൽഹോ ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രമുഖമായ മീഡിയകളും ജേർണലിസ്റ്റുകളും ഉറപ്പിച്ചു പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഭാഗത്ത്‌ നിന്നും ഒഫീഷ്യൽ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും താരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ തുടരാനുള്ള സാധ്യതകൾ വളരെ കുറവാണ്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2023 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള പ്രശാന്ത് മോഹന്റെ കരാർ ക്ലബ്ബ് അവസാനിപ്പിച്ചതിനാൽ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.

അതിനാൽ തന്നെ ഇനി ഏത് ക്ലബ്ബിലേക്ക് പോകണമെന്നത് ഉൾപ്പടെ പ്രശാന്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ യാതൊരു വിധ ചർച്ചകൾക്കോ മറ്റു തീരുമാനമെടുക്കാനുള്ള അവകാശമോ നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനു ഇല്ല.

ഫ്രീ ഏജന്റായ പ്രശാന്തിനു ഇനി തന്റെ സ്വന്തം ഇഷ്ട പ്രകാരം ഏത് ക്ലബ്ബിൽ സൈൻ ചെയ്യണമെന്നുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാം.

2016 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിക്കുന്ന പ്രശാന്തിന് വേണ്ട രീതിയിൽ ടീമിൽ തിളങ്ങാനാകാത്തതും മികച്ച കാലിബറുള്ള യുവതാരങ്ങൾ ടീമിലുള്ളത് കൊണ്ടും, ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ അധികം സമയം കളിക്കാനാകുന്നില്ല എന്നതാണ് ക്ലബ്ബുമായി പിരിയാനുള്ള കാരണം.

ആശാനേ… ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്‌ മറുപടി നൽകുന്ന ഇവാന്റെ വീഡിയോ ഇതാ..

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പ്രീസീസൺ മത്സരം?മത്സരം നേരിട്ട് കാണാം?