in , , ,

LOVELOVE

ആശാനേ… ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്‌ മറുപടി നൽകുന്ന ഇവാന്റെ വീഡിയോ ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിചിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അൽപ്പം മുഹബ്ബത്ത് കൂടുതലാണ്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആരാധകരോട് തിരിച്ചും കാണിക്കുന്ന സ്നേഹം തന്നെയാണ് ഫാൻസിന് ഇത്രയധികം ഈ മനുഷ്യനെ ഇഷ്ടപ്പെടാൻ കാരണം.

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രോമോ വീഡിയോയിൽ പങ്കെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും സ്റ്റാഫുകളും എത്തിച്ചേർന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരായ നിരവധി പേരാണ് കലൂർ സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് വീഡിയോയുടെ ഭാഗമാകാൻ ഒഴുകിയെത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിച് തന്റെ ഐക്കൺ വൈറ്റ് ഷർട്ട്‌ ധരിച്ചാണ് സ്റ്റേഡിയത്തിൽ വന്നത്. ഇതിനിടെ ഇവാൻ ആശാന് വേണ്ടി ആരവങ്ങളും ആർപ്പുവിളികളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തിലുയർന്നു.

ഫാൻസിനോട് തിരിച്ചും ചിരിച്ചു കൊണ്ട് മറുപടി നൽകുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകനെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇവാൻ.. ഇവാൻ…ആശാനേ… എന്ന ആരാധകരുടെ വിളി കേട്ട ഇവാൻ വുകോമാനോവിച് തിരിച്ചും ആരാധകരോട് സംസാരിച്ചിരുന്നു. എന്തായാലും ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ കലൂർ സ്റ്റേഡിയം മഞ്ഞ പുതക്കുമെന്നുറപ്പാണ്.

വീഡിയോ :

എല്ലാ കണ്ണുകളും ലൂണയിലേക്ക്? നായകൻ ഇന്ന് കളിക്കുമോ?

പന്ത് പ്രശാന്തിന്റെ ഹാഫിൽ, ഇനി ബ്ലാസ്റ്റേഴ്സിനു അവകാശമില്ല..