in , , ,

എല്ലാ കണ്ണുകളും ലൂണയിലേക്ക്? നായകൻ ഇന്ന് കളിക്കുമോ?

പ്രീസീസണിലെ മറ്റൊരു സൗഹൃദ മത്സരത്തിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ പരിശീലന മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകരുടെയെല്ലാം കണ്ണുകൾ ഒരു താരത്തിലേക്കാണ്

പ്രീസീസണിലെ മറ്റൊരു സൗഹൃദ മത്സരത്തിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ പരിശീലന മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകരുടെയെല്ലാം കണ്ണുകൾ ഒരു താരത്തിലേക്കാണ്.

ഒരൊറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മായാജാലം കാണിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിന്റെ അവസാന നിമിഷം വരെ മുന്നോട്ട് നയിച്ച ഉറുഗായ് താരം അഡ്രിയാൻ ലൂണയുടെ കാര്യത്തിലേക്ക് തന്നെയാണ് ഫാൻസ്‌ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിൽ വൈകിയെത്തിയ ലൂണ കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനം നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ കേരള സ്റ്റേറ്റ് ടീമിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിലും ലൂണ ഇടം നേടിയിരുന്നില്ല. എങ്കിലും മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന എം.എ കോളേജ് ടീമിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരത്തിൽ ലൂണ കളിക്കുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. തങ്ങളുടെ നായകൻ ഇന്ന് ബൂട്ടണിയും എന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം അടിപൊളി?പ്രശാന്തിന് പകരം കിടിലൻ താരം വരുന്നു?

ആശാനേ… ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്‌ മറുപടി നൽകുന്ന ഇവാന്റെ വീഡിയോ ഇതാ..