in , , ,

ഇന്നത്തെ മത്സരം നേരിട്ട് കാണാൻ ഫാൻസിന് ബ്ലാസ്റ്റേഴ്സിന്റെ ക്ഷണം?

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ 20 ദിവസങ്ങളാണ് ഇനിയുള്ളത്. ഈ കാലയളവിനുള്ളിൽ നിരവധി പ്രീസീസൺ മത്സരങ്ങൾ കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ കേരളത്തിലെ പ്രീസീസൺ സൗഹൃദ മത്സരങ്ങളിലെ രണ്ടാമത്തെ മത്സരം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനത്തു വെച്ച് അരങ്ങേറുകയാണ്.

യു എ ഇ പ്രീസീസൺ ടൂർ കഴിഞ്ഞെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൊച്ചിയിലെ ആദ്യത്തെ പ്രീസീസൺ മത്സരത്തിൽ കേരള സ്റ്റേറ്റ് ടീമിനെ മൂന്നു ഗോളിന് തോൽപ്പിച്ചിരുന്നു.

ഇന്ന് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന എം. എ കോളേജ് ടീമിനെതിരായ സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മത്സരം കാണാനുള്ള അവസരം ക്ലബ്ബ് ഒരുക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫാൻസിന് ഇ മെയിൽ വഴി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാനുള്ള ക്ഷണം നൽകുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ 20 ദിവസങ്ങളാണ് ഇനിയുള്ളത്. ഈ കാലയളവിനുള്ളിൽ നിരവധി പ്രീസീസൺ മത്സരങ്ങൾ കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പ്രീസീസൺ മത്സരം?മത്സരം നേരിട്ട് കാണാം?

ബ്ലാസ്റ്റേഴ്‌സ് vs എംഎ കോളേജ് മത്സരം ഇന്ന്?ലൈവ് ഇല്ലെങ്കിലും ഹൈലൈറ്റ് വീഡിയോ കാണാം?