in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് vs എംഎ കോളേജ് മത്സരം ഇന്ന്?ലൈവ് ഇല്ലെങ്കിലും ഹൈലൈറ്റ് വീഡിയോ കാണാം?

യു എ ഇ ടൂറിനു ശേഷം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസൺ സൗഹൃദ മത്സരങ്ങളിലെ രണ്ടാം മത്സരം ഇന്ന് വൈകുന്നേരം 4:30 ന് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് കളിക്കും.

യു എ ഇ ടൂറിനു ശേഷം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസൺ സൗഹൃദ മത്സരങ്ങളിലെ രണ്ടാം മത്സരം ഇന്ന് വൈകുന്നേരം 4:30 ന് കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് കളിക്കും.

എം.എ കോളേജ് ടീമിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തിൽ ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ നാഷണൽ ഗെയിംസിനുള്ള കേരള സ്റ്റേറ്റ് ടീമിനെ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന എം എ കോളേജ് ടീമിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരം കാണാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്ഷണമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് മത്സരം കാണാനുള്ള അവസരം ലഭിക്കുന്നത്.

അതേസമയം ഇന്നത്തെ എംഎ കോളേജ് vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടായേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും വരുംദിവസങ്ങളിൽ മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് യൂട്യൂബ് ചാനലിൽ പങ്കുവെക്കും.

ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം. പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനു മുന്നോടിയായി വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിന്റെ ഗാലറി ടിക്കറ്റുകൾ മുഴുവനായും വിറ്റുപോയിട്ടുണ്ടെങ്കിലും ബ്ലോക്ക്‌, വിഐപി ടിക്കറ്റുകൾ ഇപ്പോഴും paytminsider വഴി ഓൺലൈനായി ബുക്ക്‌ ചെയ്യാം.

ഇന്നത്തെ മത്സരം നേരിട്ട് കാണാൻ ഫാൻസിന് ബ്ലാസ്റ്റേഴ്സിന്റെ ക്ഷണം?

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ?? ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലീൻഷീറ്റ് നേട്ടങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്..