in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ?? ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലീൻഷീറ്റ് നേട്ടങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ക്ലീൻഷീറ്റുകൾ ലഭിച്ച ക്ലബ്ബുകളെ പുറത്തുവിട്ടിരിക്കുകയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിന് കിക്ക് ഓഫ്‌ കുറിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. 2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് ഒക്ടോബർ 7-ന് കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ തുടക്കമാകും.

രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നുമുള്ള 11 ടീമുകളാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരിക്കുന്നത്. പുതിയ ഫോർമാറ്റിൽ പുതിയ രീതിയിലാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുന്നതും.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ക്ലീൻഷീറ്റുകൾ ലഭിച്ച ക്ലബ്ബുകളെ പുറത്തുവിട്ടിരിക്കുകയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ.

ഓരോ ക്ലബ്ബും എത്ര ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും ട്രാൻസ്ഫർ മാർക്കറ്റ് വ്യക്തമാക്കുന്നുണ്ട്. 10 ക്ലബ്ബുകളുടെ ലിസ്റ്റിൽ അവസാനത്തെ 2 ടീമുകൾ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇല്ല എന്നതും ശ്രേദ്ദേയമാണ്.

ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ നൽകുന്നത് പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ ടീമുകൾ തന്നെയാണ് മത്സരത്തിന്റെ കാര്യത്തിലും ക്ലീൻഷീറ്റുകൾ നേടിയ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ നേടിയ ക്ലബ്ബുകൾ ഇവയാണ് :

ടീമിന്റെ പേര് – മത്സരങ്ങൾ – ക്ലീൻഷീറ്റുകൾ

  1. മുംബൈ സിറ്റി എഫ്സി – 126 – 45.
  2. ചെന്നൈയിൻ സിറ്റി എഫ്സി,-129 – 35.
  3. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് -123 – 33.
  4. എഫ്സി ഗോവ – 132 – 33.
  5. എ. ടി. കെ – 107 -32.
  6. കേരള ബ്ലാസ്റ്റേഴ്‌സ് – 125 – 31.
  7. ബാംഗ്ലൂരു എഫ്സി – 85 – 30.
  8. ജംഷഡ്പൂർ എഫ്സി – 76 -22.
  9. പൂനെ സിറ്റി – 80 – 19.
  10. ഡൽഹി ഡൈനാമോസ് – 82 – 17.

ഈ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ ആധിപത്യവുമായി മുംബൈ സിറ്റി എഫ്സി ബഹുദൂരം മുനിലാണെന്ന് നിസ്സംശയം പറയാം. പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കിരീടം ചൂടാൻ ബോംബെ ടീംസ് ഒരുങ്ങുമ്പോൾ അതിനൊപ്പം ഡ്യൂറണ്ട് കപ്പ്‌ ഫൈനലും മുംബൈ സിറ്റിയെ കാത്തിരിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് vs എംഎ കോളേജ് മത്സരം ഇന്ന്?ലൈവ് ഇല്ലെങ്കിലും ഹൈലൈറ്റ് വീഡിയോ കാണാം?

റിയൽ കാശ്മീരിന് പുതിയ പരിശീലകൻ?