in , ,

LOVELOVE

റിയൽ കാശ്മീരിന് പുതിയ പരിശീലകൻ?

38 വയസുകാരനായ മെഹ്റാജുദ്ദീൻ വാഡുവിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് റിയൽ കാശ്മീരിൽ ആരാധകർ നോക്കികാണുന്നത്. സീസണിൽ മികച്ച ഇന്ത്യൻ + വിദേശ താരങ്ങളെ ടീമിലെത്തിച്ച റിയൽ കശ്മീർ ഐ ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നത്

ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീരിന്റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം മെഹ്റാജുദ്ദീൻ വാഡു ചുമതലയേൽക്കാൻ ഒരുങ്ങുന്നുവെന്ന ശക്തമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2001 മുതൽ 2018 വരെയുള്ള കാലയളവിൽ സീനിയർ കരിയറിൽ മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ, സാൽഗോകർ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച വാഡൂ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ പൂനെ സിറ്റി, ചെന്നെയിൻ സിറ്റി, മുംബൈ സിറ്റി ക്ലബ്ബുകൾക്ക് വേണ്ടിയും കുപ്പായമണിഞ്ഞിട്ടുണ്ട്.

2005 മുതൽ 2011 വരെ ഇന്ത്യൻ ദേശീയ ടീം കുപ്പായമണിഞ്ഞ ഡിഫെൻഡർ വാഡു 32 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് 2 ഗോളുകൾ നേടിയിട്ടുണ്ട്.

ഫുട്ബോളിൽ നിന്നും വിരമിച്ചതിന് ശേഷം 2018-ൽ പരിശീലക കുപ്പായമണിഞ്ഞു തുടങ്ങിയ മെഹ്റാജുദ്ദീൻ വാഡൂ പൂനെ സിറ്റി എഫ്സിയുടെ അക്കാദമി ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലക കരിയർ തുടങ്ങുന്നത്.

തുടർന്ന് ഹൈദരാബാദ് എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായ വാഡു സുദേവ ഡൽഹിയുടെ മുഖ്യ പരിശീലക കുപ്പായമണിഞ്ഞാണ് ഐ ലീഗ് ക്ലബ്ബിനെ പരിശീലിപ്പിക്കാനെത്തുന്നത്.

38 വയസുകാരനായ മെഹ്റാജുദ്ദീൻ വാഡുവിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് റിയൽ കാശ്മീരിൽ ആരാധകർ നോക്കികാണുന്നത്. സീസണിൽ മികച്ച ഇന്ത്യൻ + വിദേശ താരങ്ങളെ ടീമിലെത്തിച്ച റിയൽ കശ്മീർ ഐ ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ?? ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലീൻഷീറ്റ് നേട്ടങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്..

കിടിലൻ മത്സരം?വീണ്ടും ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം?