in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ മത്സരം?വീണ്ടും ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം?

പ്രീസീസൺ സൗഹൃദ മത്സരത്തിൽ തുടർച്ചയായ രണ്ടാം മത്സരവും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. എംഎ കോളേജ് ടീമിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരവിജയം.

പ്രീസീസൺ സൗഹൃദ മത്സരത്തിൽ തുടർച്ചയായ രണ്ടാം മത്സരവും എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. എംഎ കോളേജ് ടീമിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ സൗഹൃദ മത്സരവിജയം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും ഭാഗ്യ അവസരം ലഭിച്ച ആരാധകർ സ്റ്റേഡിയത്തിൽ കാണികളായി എത്തിയിരുന്നു.

ആരാധകരെ സാക്ഷിയാക്കി ആദ്യ പകുതി ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ക്രോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിചിലൂടെ മത്സരത്തിൽ ലീഡ് നേടി. ഇതിനിടെ പൂട്ടിയയുടെ സെറ്റ് പീസിൽ നിന്നും ലെസ്‌കോവിച് തൊടുത്തുവിട്ട പന്ത് എംഎ കോളേജിന്റെ ഗോൾപോസ്റ്റിൽ തട്ടിതെറിച്ചു.

ആദ്യ പകുതി ലെസ്‌കോ നേടിയ ഏക ഗോളിൽ ലീഡുമായി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലൂണയും ദിമിത്രിയോസുമുൾപ്പടെ താരങ്ങളെ കളത്തിലിറക്കി വിട്ടു. സീസണിൽ ആദ്യമായാണ് ലൂണ ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒരു മത്സരം കളിക്കാനിറങ്ങുന്നത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് മുന്നേറ്റ നിര താരങ്ങളായ അപോസ്‌റ്റോലാസ് ജിയാനു നൽകിയ അസിസ്റ്റിൽ നിന്നും ദിമിത്രിയോസ് ഡയമന്റാകോസ് ഗോൾ നേടി.

ശേഷം പ്രീസീസണിലെ മൂന്നാം ഗോളുമായ് ഇന്ത്യൻ യുവതാരം സൗരവ് കൂടിയെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയം ആസ്വദിച്ചു.

കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ നാഷണൽ ഗെയിംസിനുള്ള കേരള സ്റ്റേറ്റ് ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രീസീസൺ സൗഹൃദ മത്സരങ്ങൾ കളിക്കും.

റിയൽ കാശ്മീരിന് പുതിയ പരിശീലകൻ?

റെക്കോർഡ് ഇട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര ‘ഓകെ’ അല്ല