in , , ,

റെക്കോർഡ് ഇട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര ‘ഓകെ’ അല്ല

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകർ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ടിക്കറ്റുകൾ പുറത്ത് വന്നിരുന്നു. മിനുട്ടുകൾക്കകം ടിക്കറ്റുകൾ വിറ്റ് തീരുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെ ആരാധകർ അത്രമേൽ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് മിനിറ്റുകൾ കൊണ്ട് ടിക്കറ്റ് വിറ്റുതീർന്നു എന്നുള്ളത്.ഒരു പക്ഷെ ഐഎസ്എൽ ചരിത്രത്തിലെ ഒരു റെക്കോർഡ് തന്നെയായിരിക്കും ഇത്രെയും പെട്ടെന്ന് ടിക്കറ്റുകൾ വിറ്റ്തീർന്നു എന്നുള്ളത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു എങ്കിലും ടിക്കറ്റ് വിലയിൽ ആരാധകരിൽ ചിലർ അത്ര ‘ഓകെ’ അല്ല.

ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരളാ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ കൊച്ചിയിൽ ഏറ്റ്മുട്ടുന്നത്തോടെ പുതിയ സീസണ് തുടക്കമാവും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകർ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ ടിക്കറ്റുകൾ പുറത്ത് വന്നിരുന്നു. മിനുട്ടുകൾക്കകം ടിക്കറ്റുകൾ വിറ്റ് തീരുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനെ ആരാധകർ അത്രമേൽ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് മിനിറ്റുകൾ കൊണ്ട് ടിക്കറ്റ് വിറ്റുതീർന്നു എന്നുള്ളത്.

ഒരു പക്ഷെ ഐഎസ്എൽ ചരിത്രത്തിലെ ഒരു റെക്കോർഡ് തന്നെയായിരിക്കും ഇത്രെയും പെട്ടെന്ന് ടിക്കറ്റുകൾ വിറ്റ്തീർന്നു എന്നുള്ളത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു എങ്കിലും ടിക്കറ്റ് വിലയിൽ ആരാധകരിൽ ചിലർ അത്ര ‘ഓകെ’ അല്ല.

2019 സീസണിൽ ഉണ്ടായ ടിക്കറ്റ് നിരക്കുകളെക്കാൾ നല്ലൊരു ശതമാനം ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുണ്ട്. 2019 സീസണിൽ ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും 250 രൂപ ആയിരുന്നു സാധാരണ മാച്ച് ഡേയിലെ നിരക്ക്. എന്നാൽ ഇത്തവണ ഈസ്റ്റ് വെസ്റ്റ് ഗാലറി ടിക്കറ്റ് 399 രൂപ ആയി ഉയർത്തിയിട്ടുണ്ട്. മുമ്പ് 200 രൂപ ഉണ്ടായിരുന്ന സൗത്ത്, നോർത്ത് ഗാലറിയുടെ ഈ സീസണിലെ വില 299 ആയി ഉയർന്നു.

മികച്ച ആരാധകർ ഉള്ളതിനാലാണോ ടിക്കറ്റ് നിരക്ക് ഇത്രയും വർധിപ്പിച്ചത് എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ടിക്കറ്റ് നിരക്ക് 100, 150 എന്നിങ്ങനെയായിരുന്നു എന്നും ചിലർ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ ഓർമിപ്പിക്കുന്നുണ്ട്.

കിടിലൻ മത്സരം?വീണ്ടും ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം?

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ??ഒഡിഷ കോച്ചിനെ അത്ഭുതപ്പെടുത്തിയ ഫാൻസ്‌ ഇവരാണ്..