in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വമ്പ് കാട്ടി കൊമ്പന്മാർ?പ്രീസീസൺ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു, ഗോളടിച്ചത് 10 പേർ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വളരെയധികം പ്രതീക്ഷയും സന്തോഷവും നൽകുന്നുണ്ട്. യു എ ഇ യിലും കേരളത്തിലുമായി കളിച്ച പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ മുഴുവൻ തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളത്തിലെ പ്രകടനവും മികച്ചതായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് വളരെയധികം പ്രതീക്ഷയും സന്തോഷവും നൽകുന്നുണ്ട്.

യു എ ഇ യിലും കേരളത്തിലുമായി കളിച്ച പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ മുഴുവൻ തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളത്തിലെ പ്രകടനവും മികച്ചതായിരുന്നു.

പ്രതീക്ഷിച്ചത് പോലെയും പ്ലാൻ ചെയ്തത് പോലെയും യു എ ഇ യിലെ പ്രീസീസൺ നടന്നില്ലെങ്കിലും കഴിയുന്നത് പോലെ സൗഹൃദ മത്സരങ്ങൾ സംഘടകർ സംഘടിപ്പിച്ചു.

യു എ ഇ ക്ലബ്ബുകളായ സ്മാർട്ട്‌ എഫ്സി, അൽ ജസീറ അൽ ഹംറ ക്ലബ്ബുകൾക്കെതിരെ മികച്ച സ്കോർ മാർജിനിലുള്ള വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

സ്മാർട്ട്‌ എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചപ്പോൾ, അടുത്ത സൗഹൃദ മത്സരത്തിൽ അൽ ജസീറ അൽ ഹംറ ക്ലബ്ബിനെ അവരുടെ മൈതാനത്തു വെച്ച് 1-5 സ്കോറിനാണ് ഇവാന്റെ കുട്ടികൾ തോല്പിച്ചത്.

അൽ ജസീറ അൽ ഹംറ ക്ലബ്ബിനെതിരായ മത്സരത്തിൽ യു എ ഇ യിലുള്ള നിരവധി ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. പ്രീസീസണിൽ ലൈവ് സംപ്രേക്ഷണം ലഭിച്ച ബ്ലാസ്റ്റേഴ്സിന്റെ ഏക മത്സരവും ഇതായിരുന്നു.

20 ദിവസം നീണ്ട യു എ ഇ പ്രീസീസൺ ടൂർ കഴിഞ്ഞ് കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ സൗഹൃദ മത്സരത്തിൽ തന്നെ നാഷണൽ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ടീമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപിച്ചു.

കേരളത്തിലെ രണ്ടാം പ്രീസീസൺ സൗഹൃദ മത്സരത്തിൽ എംഎ കോളേജിനെയും മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിൽ വിജയങ്ങൾ കൊയ്ത് കൊണ്ട് മുന്നേറുകയാണ്. ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും പ്രീസീസൺ സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങളിലെ സ്കോർബോർഡുകൾ ഇങ്ങനെയാണ് :

?smart fc 3-0(win)✅
goal scorers⚽
bijoy
jeakson
giannou

? al jazeera 5-1(win)✅
goal scorers⚽
Rahul
saurav
sahal
dimitrios
jessel

?kerala state team 3-0 (win)✅
goal scorers⚽
saurav
sahal
Puitea

?Ma college 3-0(win)✅
goal scorers⚽
Lesko
Dimitrios
sourav

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 4 പ്രീസീസൺ മത്സരങ്ങളിൽ നിന്നും ഗോൾ സ്കോർ ചെയ്തത് വിത്യസ്തരായ 10 ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് എന്ന കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. താരസമ്പന്നമായ ഒരു കിടിലൻ സ്‌ക്വാഡ് തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി പ്രീസീസൺ മത്സരങ്ങളിൽ സ്കോർ ചെയ്ത താരങ്ങൾ ഇങ്ങനെ :

goal scorers??️

  • Sourav-3ഗോളുകൾ
  • Sahal -2ഗോളുകൾ
  • Dimitrios-2ഗോളുകൾ
  • Rahul -1ഗോൾ
  • Bijoy -1ഗോൾ
  • Giannou -1ഗോൾ
  • Puitea -1ഗോൾ
  • Jeakson -1ഗോൾ
  • Jessel -1ഗോൾ
  • Lesko -1ഗോൾ

പ്രീസീസൺ മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ശ്രേദ്ദേയമായ നേട്ടങ്ങൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് :

  • 4 പ്രീസീസൺ മത്സരങ്ങളിൽ നിന്നും മികച്ച സ്കോർമാർജിനിൽ ആധിപത്യം വ്യക്തമാക്കിയ 4 വിജയങ്ങൾ.
  • 4 പ്രീസീസൺ മത്സരങ്ങളിൽ നിന്നും 3 മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടുകയെന്നത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ശക്തി തെളിയിക്കുന്നതാണ്.
  • 4 പ്രീസീസൺ മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് അടിച്ചുകൂട്ടിയത് 14 ഗോളുകൾ, വഴങ്ങിയതാകട്ടെ 1 ഗോൾ മാത്രം.
  • 4 പ്രീസീസൺ മത്സരങ്ങളിൽ നിന്നും ഗോൾ നേടിയത് 10 താരങ്ങളാണ് എന്നുള്ളത് മുന്നേറ്റനിരക്ക് മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏത് പൊസിഷനിൽ കളിക്കുന്ന താരത്തിനും ഗോൾ നേടാനാകുമെന്ന് തെളിയിക്കുന്നത്.
  • ഓരോ പൊസിഷനിലേക്കും പകരമിറക്കാൻ കഴിയുന്ന താരസമ്പന്നമായ സ്‌ക്വാഡ് തന്നെയാണ് ബ്ലാസ്റ്റേഴ്സിനുള്ളത് എന്ന് മത്സരങ്ങളിലെ പ്രകടനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ലെസ്കോ ആ പഴയ ബ്ലാസ്റ്റേഴ്‌സ് ചരിത്രം ആവർത്തിച്ചു??

ഇന്ന് ഫൈനൽ പോരാട്ടം?ലൈവ് കാണാൻ വഴിയുണ്ട്..