in , , ,

LOVELOVE LOLLOL AngryAngry OMGOMG

ലെസ്കോ ആ പഴയ ബ്ലാസ്റ്റേഴ്‌സ് ചരിത്രം ആവർത്തിച്ചു??

ചരിത്രം ആവർത്തിക്കുന്നത് പോലെയാണ് കഴിഞ്ഞ ദിവസം എംഎ കോളേജ് ടീമിനെതിരെ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലെസ്‌കോവിചിനെയും ബ്ലാസ്റ്റേഴ്സിനെയും സംബന്ധിച്ച് അരങ്ങേറിയത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ ഏറെ നൽകുന്നതാണ് ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

യു എ ഇ യിലെ പ്രീസീസൺ കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്‌സ് കേരള സ്റ്റേറ്റ് ടീമിനെയും തുടർന്ന് എംഎ കോളേജ് ടീമിനെയും ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ഗോളുകൾ നേടിയപ്പോൾ താരസമ്പന്നമായ ഒരു ടീമിനെ തന്നെയാണ് നമ്മൾ കണ്ടത്.

ചരിത്രം ആവർത്തിക്കുന്നത് പോലെയാണ് കഴിഞ്ഞ ദിവസം എംഎ കോളേജ് ടീമിനെതിരെ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലെസ്‌കോവിചിനെയും ബ്ലാസ്റ്റേഴ്സിനെയും സംബന്ധിച്ച് അരങ്ങേറിയത്.

കഴിഞ്ഞ സീസണിലെ പ്രീസീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തിൽ എംഎ കോളേജിനെ നേരിടുമ്പോഴാണ് മാർക്കോ ലെസ്‌കോവിച് പ്രീസീസണിലെ തന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് ഗോളടി തുടങ്ങിയ ക്രോയേഷ്യൻ ഡിഫെൻഡർ ഇന്ത്യൻ സൂപ്പർ ലീഗിലും മികച്ച പ്രകടനം കാഴ്ച വെച്ചു.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണയും സീസണിലെ തന്റെ ഗോൾനേട്ടം എംഎ കോളേജിനെതിരെ തന്നെയാണ് ലെസ്‌കോവിച് ആഘോഷിച്ചു തുടങ്ങിയതെന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മുൻ ഡയനാമോ സാഗ്രെബ് താരത്തിൽ നിന്നും ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

മുന്നിൽ ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും?ഇന്ത്യൻ ടീമിലേക്കുള്ള താരതൂക്കം അറിയൂ..

വമ്പ് കാട്ടി കൊമ്പന്മാർ?പ്രീസീസൺ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു, ഗോളടിച്ചത് 10 പേർ?