സെപ്റ്റംബർ മാസത്തിലെ അന്താരാഷ്ട്ര ഇടവേളയിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കളിക്കാനിരിക്കുന്ന വിയറ്റ്‌നാമിലെ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത സ്‌ക്വാഡ് ഇതിനകം തന്നെ ഒഫീഷ്യൽ പ്രഖ്യാപനം നടന്നു.
24 പേരടങ്ങുന്ന സംഘത്തെയാണ് പ്രഖ്യാപിച്ചത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ, റഹീം അലി ഉൾപ്പടെ നിരവധി താരങ്ങളെ പരിക്ക് കാരണം സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ പരിശോധിക്കുകയാണെങ്കിൽ മുൻനിരയിൽ ബാംഗ്ലൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളെ നമുക്ക് കാണാനാവും.
എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഇമാമി ഈസ്റ്റ് ബംഗാൾ ക്ലബ്ബുകളിൽ നിന്നും ഒരു താരം പോലും ഇന്ത്യൻ ഫുട്ബോൾ സ്‌ക്വാഡിലേക്ക് ഇടം നേടിയിട്ടില്ല എന്നതും ശ്രേദ്ദേയമായതാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ബാക്കിയെല്ലാ ടീമുകളിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
24 അംഗ സംഘത്തിൽ നിന്നും നായകൻ സുനിൽ ചേത്രി ഉൾപ്പെടെ 5 പേർ ബാംഗ്ലൂരു എഫ്സിയിൽ നിന്നാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നും ഇന്ത്യൻ ജേഴ്സിയണിയാനൊരുങ്ങുന്നത് 4 പേരാണ്.
ATK മോഹൻ ബഗാൻ, ഹൈദരാബാദ്, എഫ്സി ഗോവ ക്ലബ്ബുകളിൽ നിന്നും 3 പേർ വീതം ഇന്ത്യൻ ക്യാമ്പിലേക്ക് സഞ്ചരിക്കും. ഒഡിഷ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയിൽ നിന്നും 2 പേർ വീതവും, ചെന്നെയിൻ സിറ്റി, ജംഷഡ്പൂർ എഫ്സി ടീമുകളിൽ നിന്നും 1 പേർ വീതവുമാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ടായത്.
സഹൽ അബ്ദുസമദ്, രാഹുൽ കെപി, ആഷിക് കുരുണിയൻ എന്നീ മലയാളി താരങ്ങൾ ഇന്ത്യൻ ജേഴ്സിയണിയും. സഹലിനെയും രാഹുലിനെയും കൂടാതെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും യുവതാരം ജീക്സൻ സിങ്ങും ഹെർമൻ ജോത് കബ്രയുമാണ് ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കുന്നത്.