in , , ,

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ പരിക്ക് സംബന്ധിച്ചുള്ള അപ്ഡേറ്റ് ഇതാ..

പരിക്ക് എത്രത്തോളമാണെന്ന കാര്യത്തിൽ ആരാധകർ അൽപ്പം അസ്വസ്ഥതയിലാണ്, കാരണം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർക്ക് പരിക്ക് ബാധിക്കുന്നത് നിരാശ നൽകുന്നതാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സങ്കടം നൽകുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിലിന് പരിക്ക് ബാധിച്ചിട്ടുണ്ടെന്ന വാർത്ത. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ നിന്നോ അല്ലെങ്കിൽ താരത്തിൽ നിന്നോ പരിക്കിനെ സംബന്ധിച്ച് ഒഫീഷ്യലായിട്ടുള്ള ഒരു സൂചനയും ലഭിക്കാത്തതിനാൽ ഈ വാർത്ത ചില ആരാധകർക്ക് സ്വീകാര്യമല്ലായിരുന്നു, കൂടാതെ അതിന് മുൻപത്തെ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിൽ ഗിൽ പങ്കെടുത്തിരുന്നു.

ഇപ്പോൾ പ്രഭ്ശുകൻ ഗിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്, ഉടൻ തന്നെ തിരിച്ചു വരുമെന്നാണ് ഗിൽ ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള തന്റെ സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചത്.

പരിക്ക് എത്രത്തോളമാണെന്ന കാര്യത്തിൽ ആരാധകർ അൽപ്പം അസ്വസ്ഥതയിലാണ്, കാരണം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർക്ക് പരിക്ക് ബാധിക്കുന്നത് നിരാശ നൽകുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിന്റെ പരിക്ക് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്, അൽപ്പം ദിവസങ്ങൾക്കുള്ളിൽ തന്നെ താരം ബ്ലാസ്റ്റേഴ്‌സ് ടീമീനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപായി താരം പൂർണമായും പരിക്കിൽ നിന്നും മോചിതനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും.

പരിക്ക് കാരണം വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഗിലിന് ഇടം നേടാൻ കഴിഞിട്ടില്ല. മലയാളി താരമായ ആഷിക് കുരുണിയൻ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹൽ, രാഹുൽ, ജീക്സൻ, കബ്ര എന്നിവർ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

അൽവരോ-ഡയസിനെ മറക്കാം, ഇനി ഇവന്മാരുടെ കാലമാണ്, കിടിലൻ ഗ്രീക്ക് ജോഡി??

വീഡിയോ- കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി?