in , , ,

LOVELOVE

വീഡിയോ- കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി?

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ കിറ്റ് കടൽ തീരത്ത് താമസിക്കുന്നവരുടെ ജീവിതത്തിന് പ്രചോദനം നൽകുകയും ആദരവ് അർപ്പിക്കുകയും ചെയ്യുന്നതാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തേർഡ് കിറ്റ് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്. സിക്സ് 5 സിക്സ് ബ്രാൻഡാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സികൾ പുറത്തിറക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ തേർഡ് കിറ്റ് പുറത്തിറക്കിയതിന്റെ വീഡിയോ ലഭ്യമാണ്.

മണൽതരികളുടെ ക്രീം നിറത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി. ഈ നിറവും ഡിസൈനും തിരഞ്ഞെടുക്കാനുള്ളതിന്റെ പിന്നിലെ കഥയും കേരള ബ്ലാസ്റ്റേഴ്‌സ് വീഡിയോയിൽ നൽകുന്നുണ്ട്.

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ കിറ്റ് കടൽ തീരത്ത് താമസിക്കുന്നവരുടെ ജീവിതത്തിന് പ്രചോദനം നൽകുകയും ആദരവ് അർപ്പിക്കുകയും ചെയ്യുന്നതാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

വളരെ മികച്ച രീതിയിൽ ഭംഗിയായി, പുതിയ ജേഴ്സി തിരഞ്ഞെടുത്തതിന്റെ പിന്നിലെ കാരണം കൂടി വിശദമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വീഡിയോയിൽ പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ താരവുമായ ജോസഫ് അന്നംകുട്ടി ജോസാണ് വോയിസ്‌ നൽകിയിരിക്കുന്നത്.

മണൽ തരികൾ കൊണ്ട് ചിത്രങ്ങളുടെ അമ്പരപ്പിക്കുന്ന മായാജാലം തീർക്കുന്ന വീഡിയോയിൽ പ്രമുഖ കലാകാരൻ ഉദയൻ എടപ്പാളാണ് മണൽതരികൾ കൊണ്ട് വിസ്മയം തീർത്തത്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ജേഴ്സി മഞ്ഞ നിറമായിരിക്കും, സെക്കന്റ്‌ ജേഴ്സി കഴിഞ്ഞ തവണത്തെ പോലെ ബ്ലാക്ക് നിറത്തിലും, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തുവിട്ട തേർഡ് ജേഴ്സി ക്രീം നിറത്തിലുമാണ്.


https://twitter.com/KeralaBlasters/status/1571472261651238915?t=mpqmBQFgphd9EMHzGZs6_A&s=19

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ പരിക്ക് സംബന്ധിച്ചുള്ള അപ്ഡേറ്റ് ഇതാ..

കിടിലൻ മത്സരത്തിൽ വണ്ടർ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്?