in ,

LOVELOVE

കിടിലൻ മത്സരത്തിൽ വണ്ടർ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്?

മത്സരത്തിൽ ഓരോ തവണയും ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഗോൾ തിരിച്ചടിച്ചു സമനില നേടിയ ബാസ്കോ ഒതുക്കുങ്ങലിനെ ബ്ലാസ്റ്റേഴ്‌സ് താരം മുസ്‌കൻ ശുഭ നേടിയ വിജയ ഗോളിന് മറുപടിയില്ലായിരുന്നു.

കേരള വിമൻസ് ലീഗിൽ വിജയതേരിലേറി കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ബാസ്കോ ഒതുക്കുങ്ങലിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ബാസ്കോക്കെതിരെ 2-3 സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഈ വിജയം കേരള വിമൻസ് ലീഗ് പോയന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീണ്ടും ഒന്നാമതെത്തിച്ചു.

മത്സരത്തിൽ ഓരോ തവണയും ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഗോൾ തിരിച്ചടിച്ചു സമനില നേടിയ ബാസ്കോ ഒതുക്കുങ്ങലിനെ ബ്ലാസ്റ്റേഴ്‌സ് താരം മുസ്‌കൻ ശുഭ നേടിയ വിജയ ഗോളിന് മറുപടിയില്ലായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആര്യ ശ്രീയിലൂടെ ഗോൾനേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു ആദ്യ പകുതിയിൽ തന്നെ സമനില ഗോളോടെ ബാസ്കോ മറുപടി തന്നു.

ആദ്യ പകുതി ഓരോ ഗോൾ വീതം നേടി സമനില പാലിച്ച് കളം വിട്ട ടീമുകൾ രണ്ടാം പകുതിയിലും ഗോളടി തുടർന്നു. മാളവികയിലൂടെ രണ്ടാം പകുതിയിൽ വീണ്ടും ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ബാസ്കോ വീണ്ടും സമനില ഗോൾ തിരിച്ചടിച്ചു.

എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ മുസ്‌കൻ ശുഭ നേടുന്ന വണ്ടർ ഗോൾ ബ്ലാസ്റ്റേഴ്സിനു മൂന്നു പോയന്റുകൾ സമ്മാനിക്കുകയായിരുന്നു.

വീഡിയോ- കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്സി പുറത്തിറക്കി?

തോൽപ്പിക്കാനാവില്ലെടാ?ഡ്യൂറണ്ട് കപ്പ്‌ നേടി ദി ബ്ലൂസ്??