in , , ,

CryCry LOLLOL OMGOMG LOVELOVE AngryAngry

ബൈജൂസ് മഹാനഷ്ടത്തിൽ! ബ്ലാസ്റ്റേഴ്സിനു പ്രശ്നമായേക്കാം..

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ കൂടാതെ ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീമിന്റെയും ഇപ്രാവശ്യം നടക്കാനിരിക്കുന്ന ലോകഫുബോളിന്റെ ആഘോഷമായ ഖത്തർ ഫിഫ ലോകകപ്പിന്റെയും സ്പോൺസർ കൂടിയാണ് ബൈജൂസ്.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ച് ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് തലവേദനയായി തങ്ങളുടെ ടൈറ്റിൽ സ്പോൺസർ നഷ്ടത്തിലാണെന്ന വാർത്ത.

മലയാളി സംരഭകന്റെ പ്രമുഖ കമ്പനിയായ ബൈജൂസ് നഷ്ടത്തിലായത് ചെറിയൊരു ആശങ്കയും സങ്കടവുമാണ് കേരള ബ്ലാസ്റ്റേഴ്സിനു നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ കൂടാതെ ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീമിന്റെയും ഇപ്രാവശ്യം നടക്കാനിരിക്കുന്ന ലോകഫുബോളിന്റെ ആഘോഷമായ ഖത്തർ ഫിഫ ലോകകപ്പിന്റെയും സ്പോൺസർ കൂടിയാണ് ബൈജൂസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് കമ്പനി നിലവിൽ വലിയൊരു തുകയാണ് ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനു സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ നൽകുന്നത്.

ഇത് കൂടാതെ ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീമിനും ഖത്തർ ഫിഫ ലോകകപ്പിനും കൂടാതെ മറ്റു സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടി ബൈജൂസ് നൽകുന്ന തുക ഭീമമായ സംഖ്യയാണ്.

നിലവിൽ ബൈജൂസ് കമ്പനി നഷ്ടത്തിലായതിനാൽ കമ്പനിയുടെ നിലനിൽപ്പിനു വേണ്ടി ചെലവ് ചുരുക്കാനുള്ള വഴികളാണ് മറ്റേതൊരു കമ്പനിയെയും പോലെ ബൈജൂസ് സ്വീകരിക്കുക.

അങ്ങനെയാണെങ്കിൽ കേരളത്തിൽ മാത്രം വലിയ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള സ്പോൺസർഷിപ് ബൈജൂസ് പിൻവലിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ബൈജൂസിന് പകരം പുതിയ ടൈറ്റിൽ സ്പോൺസർ വന്നാലും ബൈജൂസ് നൽകിയ തുകയോളം നൽകാൻ പുതിയ സ്പോൺസർക്ക് കഴിയില്ലെന്നാണ് അറിയാൻ കഴിയുന്നത്.

കിടിലൻ വിജയം?ബ്ലാസ്റ്റേഴ്സിന്റെ മത്സര വീഡിയോ ഇതാ..

ഏഴാമത്തെ വിദേശതാരമായി കിടിലൻ ഡച്ച് താരം ISL വിറപ്പിക്കുവാൻ വരുന്നു..