in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

മൂന്നു കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക്..

ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരം വരെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളാണിവർ. മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പറും റിസർവ് ടീം ക്യാപ്റ്റനുമായ സച്ചിൻ സുരേഷിന്റെ മെയിൻ ടീമിലേക്കുള്ള പ്രൊമോഷന്റെ കാര്യത്തിൽ അപ്ഡേറ്റ് ലഭ്യമായിട്ടില്ല.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരങ്ങളായ മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ അസ്ഹർ, റോഷൻ ജിജി എന്നിവർ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം കുപ്പായമണിയും.

ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരം വരെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളാണിവർ. മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പറും റിസർവ് ടീം ക്യാപ്റ്റനുമായ സച്ചിൻ സുരേഷിന്റെ മെയിൻ ടീമിലേക്കുള്ള പ്രൊമോഷന്റെ കാര്യത്തിൽ അപ്ഡേറ്റ് ലഭ്യമായിട്ടില്ല.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിനോടൊപ്പം മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ അസ്ഹർ, റോഷൻ ജിജി എന്നിവർ പരിശീലനം നടത്തുന്ന ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

ലക്ഷ്വദീപ് സ്വദേശികളായ മുഹമ്മദ്‌ ഐമൻ, മുഹമ്മദ്‌ അസ്ഹർ എന്നിവർ സഹോദരൻമാരാണ്. ചെറുപ്പം മുതലേ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലൂടെയാണ് ഇരുവരും ഫുട്ബോൾ കരിയർ വളർത്തിയത്.

ഡ്യൂറണ്ട് കപ്പിൽ 3 ഗോളും 1 അസിസ്റ്റും നേടിയ മുന്നേറ്റ നിര താരം മുഹമ്മദ്‌ ഐമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്രതീക്ഷയാണ്. മലയാളി താരമായ പ്രശാന്ത് ക്ലബ്ബ് വിട്ട സാഹചര്യത്തിൽ പ്രശാന്തിനു പകരക്കാരനാകാൻ മുഹമ്മദ്‌ ഐമന് കഴിഞ്ഞേക്കും.

മുന്നേറ്റ നിരയിലും അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിലും മികച്ച കളി പുറത്തെടുക്കുന്ന ഐമനെ കൂടാതെ മുഹമ്മദ്‌ അസ്ഹർ മധ്യനിരയിലെ നിറസാന്നിധ്യമാണ്. ഇന്ത്യയുടെ ഫിഫ ലോകകപ്പിനുള്ള അണ്ടർ 17 ഫുട്ബോൾ ക്യാമ്പ് താരമായിരുന്ന റോഷൻ ജിജിയും കഴിവ് തെളിയിച്ച താരമാണ്.

ബ്ലാസ്റ്റേഴ്‌സ് അടുത്ത പ്രീസീസൺ മത്സരത്തിനുള്ള തീയതി പ്രഖ്യാപിച്ചു

ആദ്യ 50-ൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ?ഫിഫ 23യിൽ ഇന്ത്യൻ താരങ്ങളും