in

LOVELOVE

ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നു?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യു എ ഇ യിലെ പ്രീസീസൺ നീട്ടിയതായി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യു എ ഇ യിലെ പ്രീസീസൺ നീട്ടിയതായി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു.

ഫിഫ വിലക്ക് കാരണം നിശ്ചയിച്ചുറപ്പിച്ച മത്സരങ്ങൾ റദ്ദാക്കിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ തെറ്റുന്നത്.

ഒടുവിൽ ഫിഫ വിലക്ക് പിൻവലിക്കുമ്പോഴേക്കും യു എ ഇ പ്രീസീസൺ ക്യാമ്പ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് തിരികെ ഓഗസ്റ്റ് 29-ന് കൊച്ചിയിലേക്ക് വരാനൊരുങ്ങുകയായിരുന്നു.

പക്ഷെ ഫിഫ വിലക്ക് നീങ്ങിയതോടെ കൊച്ചിയിലേക്ക് വരാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്‌സ് മാറ്റി, പകരം യു എ ഇ യിൽ തങ്ങളുടെ പ്രീസീസൺ നീട്ടാനാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്.

പ്രീസീസൺ നീട്ടുന്നതോടെ കൂടുതൽ സൗഹൃദ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാനാകും. ഇന്ന് യു എ ഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ ജസീറ അൽ ഹംറ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം അരങ്ങേറും.

ബ്ലാസ്റ്റേഴ്സിൽ വരാത്തതിന്റെ കാരണം ഡയസ് തന്നെ പറയുന്നു..

കിടിലൻ ലബനീസ് താരം വരുന്നു..