in , , ,

LOVELOVE OMGOMG LOLLOL

ആഷികിനെ നേരിടുന്നതിനെ കുറിച്ച് കബ്ര സംസാരിക്കുന്നു..

എ ടി കെ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നേരിടുമ്പോൾ തന്റെ മുൻസഹതാരവും നിലവിൽ എ ടി കെ മോഹൻ ബഗാന്റെ താരവുമായ ആഷിക് കുരുണിയനെ നേരിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹെർമൻ ജോത് കബ്ര.

എ ടി കെ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നേരിടുമ്പോൾ തന്റെ മുൻസഹതാരവും നിലവിൽ എ ടി കെ മോഹൻ ബഗാന്റെ താരവുമായ ആഷിക് കുരുണിയനെ നേരിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹെർമൻ ജോത് കബ്ര.

ആഷിക് കുരുണിയൻ എന്ന താരത്തിനെ നേരിടുന്നതിനെ കുറിച്ചല്ല, മറിച്ച് ഇത് എ ടി കെ മോഹൻ ബഗാനെതിരെയുള്ള മത്സരമെന്ന നിലയിലാണ് താൻ കാണുന്നതെന്ന് വ്യക്തമാക്കിയ കബ്ര, പരിശീലകൻ തനിക്കു നൽകുന്ന ജോലി ഭംഗിയായി ചെയ്യുമെന്നും പറഞ്ഞു.

“ഞങ്ങൾക്ക് കാര്യങ്ങൾ സങ്കീർണ്ണമാക്കേണ്ട ആവശ്യമില്ല. ഇത് എടികെ മോഹൻ ബഗാനെതിരെയുള്ള കളിയാണ്, ഒരു കളിക്കാരനെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ പ്രധാനമല്ല. ടീമിന് വേണ്ടി ചെയ്യേണ്ട ജോലിയാണ് നിങ്ങൾ ചെയ്യേണ്ടത് എന്നതാണ് പ്രധാന കാര്യം, ചെയ്യാനുള്ള ഉത്തരവാദിത്തം പരിശീലകൻ എന്താണോ എനിക്ക് നൽകുന്നത് അത് ചെയ്യുക എന്നത് മാത്രമാണ് പ്രധാനപ്പെട്ടത്.”

“ആർക്കെതിരെ കളിക്കുകയാണെങ്കിലും ഞാൻ അത് അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഷിക് ഒരു നല്ല കളിക്കാരനാണ്, അവൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, ഞങ്ങൾ ഞങ്ങളുടെ മുൻ ക്ലബ്ബിൽ ഒരുമിച്ചായിരുന്നു കളിച്ചിരുന്നത്. എന്തായാലും എടികെ മോഹൻ ബഗാനെതിരെയുള്ള ഒരു മത്സരമാണിത്, ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും.” – ഹെർമൻ ജോത് കബ്ര പറഞ്ഞു.

ബാംഗ്ലൂരു എഫ്സിയിലെ സഹതാരങ്ങളായ ഹെർമൻ ജോത് കബ്രയും ആഷിക് കുരുണിയനും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരമെന്ന രീതിയിലും ആരാധകർക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹൻ ബഗാൻ പോരാട്ടം ശ്രേദ്ദേയമാകുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീമാച്ച് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

keralablasters press conference

ISL-ലെ മികച്ച ടീമുകളിലൊന്ന്, എടികെയെ നേരിടുന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു..

ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മൂന്നു പോയന്റുകൾ നേടാനാണ് വരുന്നതെന്ന് എടികെ കോച്ച്