കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ വിജയം നേടി മൂന്നു പോയന്റുകൾ സ്വന്തമാക്കാനാണ് തങ്ങൾ വരുന്നതെന്ന് പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ വ്യക്തമാക്കി എ ടി കെ മോഹൻഗാൻ പരിശീലകൻ യുവാൻ ഫെറാണ്ടോ.
സീസണിൽ ഇനി കളിക്കാനുള്ള മത്സരങ്ങളെല്ലാം വളരെ നിർണ്ണായകമാണെന്ന് പറഞ്ഞ സ്പാനിഷ് തന്ത്രഞ്ജൻ യുവാൻ ഫെറാണ്ടോ, കേരള ബ്ലാസ്റ്റർസിനെതിരെയും ഇനിയുള്ള ലീഗ് മത്സരങ്ങളിലും മൂന്നു പോയന്റുകൾ നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിശദീകരിച്ചു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു മത്സരമാണ്, തീർച്ചയായും ഇത് ഒരു പ്രധാന മത്സരമാണ്, കാരണം ഞങ്ങൾ മൂന്ന് പോയിന്റുകൾ നേടാനാണ് ഇവിടെ വന്നത്, കേരളത്തിനൊപ്പമുള്ളത് ആവേശകരമായ മത്സരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
“ഇതൊരു ചാമ്പ്യൻഷിപ്പാണ്, 20 മത്സരങ്ങളാണ് ആകെയുള്ളത്, ഇനി ഞങ്ങൾക്ക് മുന്നിലുള്ള 19 മത്സരങ്ങൾ നിർണ്ണായകമായതാണ്. എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്, കാരണം മൂന്നു പോയന്റുകൾ നേടാനുള്ള അവസരങ്ങളാണിത്.”
“ഞങ്ങളുടെ പ്ലാൻ തയ്യാറാക്കാനും മൂന്ന് പോയിന്റുകൾ നേടാനും ഞങ്ങൾ ഇവിടെ വരാൻ തയ്യാറാണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞുപോയത് പ്രധാനമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതാണ്, നമുക്ക് നാളെ ഒരു പുതിയ വെല്ലുവിളിയും പുതിയ അവസരവുമുണ്ട്.” – യുവാൻ ഫെറാണ്ടോ പറഞ്ഞു.