in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ പേടിയില്ല, ഞാനൊരു മലപ്പുറംകാരനാണ് – ആഷിക് കുരുണിയൻ

കേരള ബ്ലാസ്റ്റർസിനെതിരായ നടക്കാനിരിക്കുന്ന എ ടി കെ മോഹൻ ബഗാന്റെ എവേ മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് ആഷിക് കുരുണിയൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചത്.

തന്നെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകകൂട്ടത്തെ കുറിച്ച് ആലോചിച്ച് യാതൊരു വിധത്തിലും ഭയക്കേണ്ട ആവശ്യമില്ലെന്ന് എ ടി കെ മോഹൻ ബഗാന്റെ മലയാളി താരമായ ആഷിക് കുരുണിയൻ.

കേരള ബ്ലാസ്റ്റർസിനെതിരായ നടക്കാനിരിക്കുന്ന എ ടി കെ മോഹൻ ബഗാന്റെ എവേ മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് ആഷിക് കുരുണിയൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ നേരിടുന്നതിനെ കുറിച്ച് സംസാരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തനിക്കു നേരെ ചാന്റുകൾ പാടിയാലും മറ്റെന്ത്‌ ചെയ്താലും യാതൊരു കുഴപ്പമില്ലെന്ന് പറയുന്ന ആഷിക്, താൻ മലപ്പുറം സ്വദേശിയാണെന്നും 15 വയസ്സ് മുതൽ തന്നെ തനിക്കു എതിരെയുള്ള ചാന്റുകൾ കേട്ടാണ് വളർന്നതെന്നും പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ അന്തരീക്ഷത്തെ കുറിച്ച് ആലോചിച്ച് എനിക്ക് ഭയക്കേണ്ടതായി ഒന്നുമില്ല, കാരണം ഞാൻ മലപ്പുറം സ്വദേശിയാണ്, ഇതുപോലുള്ള ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ 7s ഫുട്ബോൾ കളിച്ചാണ് ഞാൻ വളർന്നത്. 15 വയസ്സുള്ളപ്പോൾ മുതൽ തന്നെ എനിക്കെതിരെയുള്ള ചാന്റുകൾ ഞാൻ കേട്ടിട്ടുണ്ട്. ” – ആഷിക് കുരുണിയൻ പറഞ്ഞു.

മലപ്പുറം സ്വദേശിയായ ആഷിക് കുരുണിയൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം താരം കൂടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പൂനെ സിറ്റി എഫ്സിയിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ശ്രദ്ധ നേടിതുടങ്ങിയ താരം സ്പെയിനിൽ നിന്നും വിദഗ്ദ പരിശീലനം നേടിയിട്ടുണ്ട്.

Atk

ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മൂന്നു പോയന്റുകൾ നേടാനാണ് വരുന്നതെന്ന് എടികെ കോച്ച്

ഭാവിയിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുമോ? ആഷിക് പറയുന്നു