ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും മലയാളി ഫുട്ബോൾ ആരാധകരും കാണണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് ഇന്ത്യയുടെ മലയാളി ഫുട്ബോളർ ആഷിക് കുരുണിയൻ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കളിക്കുക എന്ന കാഴ്ച.
തന്റെ നാടായ കേരളത്തിലെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജേഴ്സിയണിയാനുള്ള ഭാഗ്യം ഇതുവരെ ആഷികിനു ലഭിച്ചിട്ടില്ലെങ്കിലും പൂനെ സിറ്റി എഫ്സി, ബാംഗ്ലൂരു എഫ്സി തുടങ്ങിയ ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം ഇപ്പോൾ എ ടി കെ മോഹൻ ബഗാന്റെ പ്രധാന കളിക്കാരനാണ്.
എന്തായാലും കേരള ബ്ലാസ്റ്റർസിനെതിരായ നടക്കുന്ന എ ടി കെ മോഹൻ ബഗാന്റെ ഐഎസ്എൽ എവേ മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ ആഷിക് കുരുണിയൻ, ഭാവിയിൽ എപ്പോഴെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞു കളിക്കുമോ എന്ന ചോദ്യം നേരിട്ടു.
ഈ ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത് ഇപ്പോൾ ഒരു ക്ലബ്ബുമായി താൻ കരാറിലാണെന്നും ഇതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നുമാണ്.
“ഞാനിപ്പോൾ ഒരു ക്ലബ്ബുമായി കരാറിലാണ്, അഞ്ച് വർഷം നീളുന്ന കരാറാണ് എനിക്കുള്ളത്. നമുക്ക് ഇക്കാര്യത്തെ കുറിച്ച് പിന്നീട് ആലോചിക്കാം.” – ആഷിക് കുരുണിയൻ പറഞ്ഞു.
നാളെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എതിർടീമിന്റെ കുപ്പായമണിഞ്ഞു കൊച്ചിയിൽ കളിക്കാനിറങ്ങുന്ന ആഷിക് കുരുണിയന് കലൂർ സ്റ്റേഡിയം നിറഞ്ഞു നിൽക്കുന്ന ആരാധകരെ കൂടി നേരിടേണ്ടതുണ്ട്.