മുംബൈ സിറ്റി എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആദ്യ 22 മിനിറ്റിൽ നാല് ഗോളുകൾ വഴങ്ങുന്നത്.
മത്സരത്തിൽ നാല് ഗോളുകൾക്ക് പരാജയപ്പെട്ടതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻഡറായ വിക്ടർ മോംഗിൽ ഇന്ത്യൻ സൂപ്പർ ലീഗിനോട് സംസാരിച്ചിരുന്നു. ആദ്യ 22 മിനിറ്റിൽ തന്നെ നാല് ഗോളുകൾ വഴങ്ങുന്നത് എങ്ങനെയാണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഫുട്ബോളാണ്, അതിനാൽ എന്തും സംഭവിക്കാമെന്ന് വിക്ടർ മോംഗിൽ പറഞ്ഞു.
“എല്ലാവരും ചിന്തിക്കുന്നത് എങ്ങനെയാണ് 22 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ വഴങ്ങുക എന്നാണ്? ഇത് ഫുട്ബോൾ ആണ്. ഇത്തരം ടീമുകൾക്കെതിരെ നിങ്ങൾ സ്വിച്ച് ഓണാക്കിയില്ലെങ്കിൽ, അവർക്ക് നിങ്ങളെ കീഴടക്കാൻ കഴിയും. “
“ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാണ്, ഞങ്ങളുടെ കഴിവുകൾ മത്സരത്തിൽ പ്രയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ മുംബൈ സിറ്റി എഫ്‌സിയും മികച്ച ടീമാണ്, ആദ്യ 25 മിനിറ്റിൽ അവർ ഞങ്ങളെ കീഴടക്കി. നമ്മുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ജോലിയിൽ തുടരുകയും വേണം.” – വിക്ടർ മോംഗിൽ പറഞ്ഞു.
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം പെരേര ഡയസ് ഇരട്ടഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ബിപിൻ സിങ്, ഗ്രേഗ് സ്റ്റുവർട് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
മുംബൈ സിറ്റി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ ഇതാ :