in ,

LOLLOL CryCry

ഒന്നാം സ്ഥാനത്തെത്തി ഷീൽഡ് ട്രോഫി നേടണമെന്നാണ് ആഗ്രഹമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയുമായി നാല് ഗോളുകളുടെ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇപ്പോഴും പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം.

മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരശേഷം ഇന്ത്യൻ സൂപ്പർ ലീഗ് റിപ്പോർട്ടറോട് സംസാരിക്കവേയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ ഇക്കാര്യം പറയുന്നത്.

“അടുത്ത മത്സരത്തിൽ ഫുട്ബോൾ എപ്പോഴും നിങ്ങൾക്ക് അവസരം നൽകുന്നു. ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരേണ്ടതുണ്ട്.”

“ഈ ടീമിലെ അന്തരീക്ഷം അതിശയകരമാണ്. എല്ലാവരും പരസ്പരം സഹായിക്കുന്നു, ഞങ്ങളുടെ വഴിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എല്ലാവർക്കും അറിയാം, എല്ലാവർക്കും കളിക്കാനാകും. ഞങ്ങൾ ഇപ്പോഴും പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു. ” – വിക്ടർ മോംഗിൽ പറഞ്ഞു.

മുംബൈ സിറ്റി എഫ്സിയുമായി 8 പോയന്റിന് പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യെന്നതിനാൽ ഇത്തവണ ലീഗിൽ ഒന്നാം സ്ഥാനത്ത് മത്സരങ്ങൾ അവസാനിപ്പിച്ച് ഷീൽഡ് ട്രോഫി നേടുകയെന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ദുഷ്കരമാണ്.

കൂടാതെ സീസണിൽ തോൽവിയറിയാതെ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന മുംബൈ സിറ്റി എഫ്സിയും, അടിപതറാതെ ഷീൽഡ് നേടാൻ വേണ്ടി പോരാട്ടം നടത്തുന്ന നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയും മികച്ച ഫോമിലാണ് എന്നത് ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഷീൽഡ് മോഹങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ തിരിച്ചടികൾ ഏൽപ്പിക്കുന്നതാണ്.

മുംബൈ സിറ്റി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ ഇതാ :

ആദ്യ 22 മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ നാല് ഗോളുകൾ വഴങ്ങിയെന്ന സംശയത്തിന് മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഒന്നാം സ്ഥാനത്തെത്തി ഷീൽഡ് ട്രോഫി നേടണമെന്നാണ് ആഗ്രഹമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം