in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബാംഗ്ലൂരുവിനെ നേരിടും മുൻപ് ഇവാൻ ആശാന് കൂട്ടായി ബ്ലാസ്റ്റേഴ്‌സ് നായകൻ വരും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പ്ലേഓഫ് മത്സരത്തിൽ വെള്ളിയാഴ്ച ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ നേരിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പ്ലേഓഫ് മത്സരത്തിൽ വെള്ളിയാഴ്ച ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ നേരിടുകയാണ്.

ടീമുകൾക്കിടയിലും ആരാധകർക്കിടയിലും ഏറെ വാശിയും ആവേശവും നിറയുന്ന ഈ സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിന് വേണ്ടി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

എന്തായാലും ബാംഗ്ലൂരു എഫ്സിക്കെതിരായ മത്സരത്തിന് മുൻപ് നടക്കുന്ന പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിചിനൊപ്പം നായകനായ ജെസലാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തവണ എത്തുക.

കൊച്ചിയിൽ വെച്ച് തന്നെയായിരിക്കും പ്രെസ്സ് കോൺഫറൻസ് നടക്കുന്നത്. നാളെ നടക്കുന്ന പ്രെസ്സ് കോൺഫറൻസിന് ശേഷം വൈകുന്നേരം കൊച്ചിയിൽ വെച്ച് തന്നെ പരിശീലനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ബാംഗ്ലൂരുവിലേക്ക് മത്സരത്തിന് വേണ്ടി യാത്ര തിരിക്കും.

കഴിഞ്ഞ പ്രാവശ്യം ബാംഗ്ലൂരുവിൽ തങ്ങൾക്ക് പരിശീലന മൈതാനങ്ങൾ നൽകിയതിനെതിരെ ബ്ലാസ്റ്റേഴ്‌സ് കോച്ച് പ്രതികരിച്ചിരുന്നു. ഇത്തവണ കൊച്ചിയിൽ വെച്ച് പരിശീലനം നടത്തിയതിന് ശേഷം ബാംഗ്ലൂരുവിലേക്ക് പോകുമെന്നാണ് ഇവാൻ ആശാൻ നേരത്തെ പറഞ്ഞത്.

ഐഎസ്എലിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയവരിൽ ലൂണ ടോപ് ഫൈവിൽ?

പ്രീമിയർ ലീഗിലെ വമ്പൻ താരത്തെ സ്വന്തമാക്കാൻ റൊണാൾഡോയുടെ അൽ-നസ്‌ർ; പണി കിട്ടുക ബാഴ്സയ്ക്ക്